Kuttikkanam tea gardens

Kuttikkanam is famous for its geenery and natural beauty. I was lucky to live there for 4 years during my college days.

RK Beach: Vishakhapatnam

Calm and beautiful beach where I have spend most of my weekends with friends during HPCL-Vizag project. Good people, Nice cuisine, year round festivals... I felt that Vizag people are born to celebrate. Vizag is simply Awsome..

Chennai Dosa

Never forget to taste the Dosa dishes before you leave chennai. It is tasty, healthy, Natural and Awsome...

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Thursday, May 15, 2014

ഒരു ജൂബിലിത്തിരുനാള്‍ ഓര്‍മ്മ..

അങ്ങനെ അത്തവണയും എത്തവണത്തെയും പോലെ ജൂബിലിത്തിരുന്നാള്‍ എത്തി.. മരിയന്‍ റാലിയും , ടാബ്ലോയും, രൂപം എഴുന്നെള്ളിരും, വെടിക്കെട്ടും,... അങ്ങനെ എല്ലാ കിടുപിടിയും ഒണ്ടായിരുന്നു... 
ജൂബിലിക്ക് പാലായില്‍ ആകെ ഒരു തിമിര്‍പ്പാണ്..
എല്ലാ തിമിര്‍പ്പും കഴിഞ്ഞ് ഞാനും കൂട്ടുകാരന്‍  കണ്ണനും കൂടെ മടങ്ങുകയാണ്..
രാത്രി നടന്നാണ് വീട്ടിലേക്ക് മടക്കം..
ടൌണില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിക്കാണ് ട്രീസയുടെ വീട്.. റോഡിന്‍റെ തൊട്ട്അരികില്‍.. ട്രീസ ആരാന്ന് ചോദിക്കരുത്.. അത് പിന്നെ പറഞ്ഞു തരാം..
"എടാ കണ്ണാ ഇപ്പഴും ലൈറ്റ് ഒണ്ടല്ലോ.. അവള്‍ ഉറങ്ങിയില്ലേ.. " ഞാന്‍ തെല്ല് ആകാംഷയോടെ ചോദിച്ചു..
"ഹൊ... അവന്‍റെ ഒരു ജിജ്ഞാസ.. അവള്‍ടെ തന്തയെ അറിയാല്ലോ, തനി കാട്ടുമാക്കാന്‍ ആണ്.. " കണ്ണന്‍ കണ്ണുരുട്ടി..
ഉള്ളില്‍ കിടക്കുന്ന സ്പിരിറ്റിന്‍റെ സ്പിരിറ്റാണോന്നറിയില്ല.. വല്ലാത്ത ഒരു ധൈര്യം ആരുന്നു അപ്പോള്‍..
"എടാ കണ്ണാ അവള്‍ ഉറങ്ങിട്ടില്ല.. ദാണ്ടേ എനിക്കവളെ കാണാടാ.. 
ശോ എനിക്കിവിടുന്ന്‍ പോരാന്‍ തോന്നുന്നില്ലെടാ ..." ഞാന്‍ ആകെ ഒരു റൊമാന്റിക് മൂഡില്‍ എത്തി..
കണ്ണന്‍ 'പ' യില്‍ തുടങ്ങുന്ന എന്തോ ഒരു തെറിയാണ് മറുപടിയായിട്ട് പറഞ്ഞേ..
എന്നാലും അവളെ ഇത്രയും അടുത്ത് കണ്ട സ്ഥിതിക്ക് ചുമ്മാതെങ്ങനാ പോകുന്നെ...
എന്തേലും ഒക്കെ ചെയ്യാന്‍ ഒരു തോന്നല്‍..
"എടാ നമുക്ക് കോളിംഗ് ബെല്‍ അടിച്ചാലോ.."
"അടിച്ചിട്ട്???"
"അടിച്ചിട്ട് നമുക്കോടാം.."
അത് കേട്ടപ്പോ അവനും ഒരു രെസം ഒക്കെ തോന്നി..
അവന്‍ റോഡില്‍ നില്‍ക്കും, ഞാന്‍ ബെല്‍ അടിച്ചിട്ട് ഓടി ഇറങ്ങി വരും.. ഇതായിരുന്നു പ്ലാന്‍.
നല്ല കൂരാ കൂരിരുട്ടാണ്..
വീടിന്‍റെ അകത്തുന്ന് വരുന്ന വെളിച്ചം മാത്രം ഒണ്ടു പുറത്ത്..
ഞാന്‍ പമ്മി പമ്മി വാതില്‍ക്കല്‍ എത്തി..
സിഗരട്ട് പുകയുന്ന മണം വരുന്നൊണ്ട്... തന്ത അകത്തിരുന്ന് പുകക്കുവാരിക്കും.. 
ഞാന്‍ അകത്തേക്ക് നോക്കി.. ഒരു മഞ്ഞ ഫ്രോക്കും ഇട്ട് അവള്‍ എന്തോ വായിക്കുകയാണ്... ആഹഹ എന്താ സൗന്ദര്യം...
അതിന്‍റെ ഒരു ആവേശത്തില്‍ എന്‍റെ വിരലുകള്‍ കോളിംഗ് ബെല്ലില്‍ ആഞ്ഞു ആഞ്ഞു ഞെങ്ങി...
കിണി കിണി കിണി......
യ്യോ.. ഠോ....
കര്‍ത്താവേ.. 
ഉള്ളിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു..
നോക്കുമ്പോള്‍ ഒരു കറുത്ത രൂപം.. സാക്ഷാല്‍ കാട്ടുമാക്കാന്‍ അവളുടെ തന്ത കറിയാച്ചന്‍ മണ്ണ് തിന്നുന്നു...
തത്സമയം ആകാശത്തെക്ക് നോക്കി റം അടിച്ചോണ്ടിരിക്കുകയായിരുന്നു കറിയാച്ചന്‍ ..
ബെല്ലടി കേട്ട ഞെട്ടലില്‍ കറിയാച്ചനും കസേരയും പുറകോട്ട് മറിഞ്ഞതാണ്....
ഒച്ച കേട്ട ഞെട്ടലില്‍ സര്‍വ്വ ജീവനും എടുത്ത് ചാടി കറിയാച്ചന്‍റെ ഫുള്‍ റം ബോട്ടിലും ലിവര്‍ ഫ്രൈയും എന്‍റെ കാലു തട്ടി ചിതറി തെറിച്ചു.. റം നിലത്ത് വീണ ദുഃഖം കൊണ്ടാണോ എന്നറിയില്ല.. കറിയാച്ചന്‍ നിലത്തുന്ന്‍ എണിറ്റില്ല..
സര്‍വ്വ ജീവനും എടുത്തോണ്ട് ഓടിയ ഞാന്‍ ആ വീടിന്‍റെ മതില്‍ എങ്ങനെ ചാടിക്കടന്നു എന്നത് ഇപ്പഴും മനസ്സിലാകുന്നില്ല..
കണ്ണാ ഓടിക്കോടാ... പണി പാളി...
ഒച്ചയും ബഹളവും കേട്ട് അവിടിവിടങ്ങളില്‍ ഒക്കെ ലൈറ്റുകള്‍ വീഴുന്നൊണ്ടായിരുന്നു.. 
എവിടൊക്കെ ഇടിച്ചെന്നോ.. എന്തൊക്കെ പോയെന്നൊ ഒരു പിടുത്തവും ഇല്ല..
എന്തായായും ഞങ്ങള്‍ പിടിക്കപ്പെട്ടില്ല...
പുറത്ത് കാണത്തക്ക വിധം പരുക്കുകള്‍ ഇല്ലായിരുന്നു എങ്കിലും.. അവിടിവിടങ്ങളില്‍ ആയൊള്ള നീര് വലിയാന്‍ കുറച്ച് ടൈം എടുത്തു..
പിറ്റേന്ന് കവലക്കല്‍ ഒരു പുതിയ ന്യുസ്..
കറിയാച്ചന്‍റെ വീട്ടില്‍ കള്ളന്‍ കേറി... അതി സാഹസികമായി കള്ളനെ ആക്രമിച്ച കറിയാച്ചന്‍റെ തലക്ക് പിറകില്‍ മുറിവേറ്റു.. 
"എന്നാ കറിയാച്ചാ ഒണ്ടായെ??"
"ഓ ഒരുത്തന്‍ കക്കാന്‍ വീട്ടില്‍ കേറിതാ ... രണ്ട് കൊടുത്ത് വിട്ടിട്ടൊണ്ട് , ഇനി അവന്‍ ഈ വഴിക്ക് വരുകേല..." കറിയാച്ചന്‍ തട്ടി വിടുന്നോണ്ട്...


Wednesday, May 14, 2014

ക്രിക്കറ്റ്

* ജയിക്കുന്ന ടീമിന് അടുത്ത കളിയിൽ
ഫസ്റ്റ് ബാറ്റിംഗ്
*
മതിലിന്ന്റെ അപ്പുറം പൊങ്ങി പോ
സിക്സ്
* വീടിന്റെ ഓടിൽ വീണാൽ ഔട്ട്
* ഫാസ്റ്റ് ബോൾ എറിഞ്ഞാൽ ഔട്ട്
കൂട്ടൂല
* ഫസ്റ്റ് ബോൾ ട്രെയിൽ.

*ആ തൊടിയിൽ പോയാൽ വണ്ടി (വൺ ഡിക്ലയർ )

*ആദ്യം ബൗൾ ചെയ്തവനു അവസാനം ബാറ്റിംഗ്‌

Tuesday, May 13, 2014

ഒരു ഊത്ത പിടുത്തം കഥ...

ഞങ്ങളുടെ നാട്ടില്‍ പുതുമഴയോട് അനുബന്ധിച്ച് നടക്കാറുള്ള ഒരു പ്രത്യേക കലാപരിപാടി ആണ് ഈ ഊത്ത പിടുത്തം.. വേനല്‍ക്കാലം കഴിഞ്ഞ് വരുന്ന ശക്തമായ പുതുമഴക്ക് സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ്  ഊത്ത കേറ്റം.. കായലില്‍ പുതു വെള്ളം എത്തുമ്പോള്‍ അതിലൂടെ കായല്‍ മീനുകള്‍ മുട്ട ഇടുവാന്‍ വേണ്ടി ആറ്റിലെക്കും അത് വഴി തോട്ടിലേക്കും കേറി വരുന്നു.. ഈ സമയത്ത് വലയിട്ടും വെട്ടിയും ഒക്കെ ആയിട്ട് ഈ മീനുകളെ പിടിക്കുന്ന പരുപാടി ആണ് ഊത്ത പിടുത്തം.. നല്ല ഊത്ത കേറ്റം ആണേല്‍ ചാക്ക് കണക്കിനാണ് മീനുകളെ കിട്ടുക..
അങ്ങനെ ഒരു പുതുമഴക്കാലത്ത് വൈകുന്നേരം കട്ടനും അടിച്ചിരിക്കുമ്പോള്‍ ആണ് പെട്ടെന്നൊരു തോന്നല്‍.. ഊത്ത പിടിച്ചാലോ!!!
പെട്ടെന്ന് ആണ് എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തത്, എല്ലാ വിധ വേണ്ടാദീനങ്ങള്‍ക്കും ഏതു രാത്രിലും ഇറങ്ങി വരുന്ന സുഹൃത്തുക്കള്‍ ഉള്ളപ്പോള്‍ എല്ലാം പെട്ടെന്നായിരുന്നു...
അപ്പ പശുവിനു പുല്ലുവെട്ടാന്‍ തേച്ച് മിനുക്കി വച്ചേക്കുന്ന അരിവാള്‍, കിണറിന്‍റെ മുകളില്‍ ഇടാന്‍ വച്ചേക്കുന്ന ഒരു വല, രണ്ട് എമര്‍ജെന്‍സി ലൈറ്റുകള്‍, മീനുകളെ വാരിക്കൊണ്ട് വരാന്‍ രണ്ട് വലിയ ചാക്ക്... അങ്ങനെ എല്ലാവിധ സെറ്റപ്പുകളും ആയി ഞങ്ങള്‍ കണ്ടത്തിലേക്ക്‌ നടന്നു..

"എടാ ഒരു ചാക്ക് എന്ന് പറഞ്ഞാല്‍ എത്ര കിലോ കാണുമെടാ.."
"ഒരു അമ്പത് കിലോ ഒക്കെ കാണും.. ഹൊ ഇതൊക്കെ എങ്ങനെ വീട്ടില്‍ എത്തിക്കുവോ.."
"വലിയ വാളയെ ഒക്കെ നമുക്ക് ചുട്ട് എടുക്കാം, പുല്ലന്‍ കറി വക്കുന്നതാ നല്ലത്.."

മീന്‍ കിട്ടിയാല്‍ എന്ത് ചെയ്യണം എന്നോള്ള കാര്യങ്ങള്‍ക്ക് ഒക്കെ ഞങ്ങള്‍ ഇതിനിടെ ഒരു തീരുമാനം ആക്കി..
അങ്ങനെ ഞങ്ങള്‍ കണ്ടത്തില്‍ എത്തി..
എടാ വേറെ ആരേം കാണുന്നില്ലല്ലോ... കണ്ണന്‍ തെല്ലത്ഭുതത്തോടെ ചോദിച്ചു..
ഇതിനൊക്കെ ആര്‍ക്കാടാ നേരം , ആരും വേണ്ട അതാ നല്ലത്.. മൊത്തം നമുക്ക് വാരം.. ഉണ്ണി ആര്‍ത്തിയോടെ പറഞ്ഞു..

കണ്ടം നിറഞ്ഞ് വെള്ളം കിടപ്പൊണ്ട്.. തോടും കണ്ടവും എല്ലാം ഒന്നായിട്ട് ഒഴുകുവാണ്.. ഞങ്ങള്‍ ലൈറ്റ് വെള്ളത്തിലേക്ക് അടിച്ചു,, അടി വരെ ക്ലിയര്‍ ആയിട്ട് കാണാം.. മീനിനെ ഒന്നും കാണുന്നില്ലല്ലോടാ ഉണ്ണി..
നമുക്ക് നോക്കാടാ.. ഒച്ച വക്കാതിരി.. മീനുകള്‍ പേടിച്ചോടും..
ഞങ്ങള്‍ പിന്നെ പമ്മി പമ്മി നടക്കാന്‍ തുടങ്ങി.. ഒരിടത്തും ഒന്നും കാണുന്നില്ല...
പാതിരാത്രിയിലാണോടാ നിന്‍റെ ഒക്കെ തപ്പല്‍ എന്ന മട്ടില്‍ തോട്ടിലെ സ്ഥിരം താമസക്കാരായ വാഴക്കാ വരയനും തുപ്പലുകൊത്തിയും ഒക്കെ ലൈറ്റടിക്കുന്നിടത്തുനിന്നും ഓടി മാറി..
കൂരാ കൂരിരുട്ടില്‍ നട്ടപ്പാതിരക്ക് നല്ല ചൂടും പറ്റി എല്ലാവരും ഉറങ്ങുമ്പോള്‍  ഞങ്ങള്‍ കുറച്ച് പേര്‍ തേരാ പാരാ...
എടാ സിറിളെ ഇനി നമ്മള്‍ കാക്കാന്‍ ഇറങ്ങിതാന്നു എങ്ങാനും ആള്‍ക്കാര് വിചാരിക്കുവോ..
ഒന്ന് പോടാ.. മിണ്ടാതെ നടക്കു..
മണിക്കൂര്‍ രണ്ടായി സമയം രാത്രി ഒന്നര.. ഒരു പരല്‍ മീനിനെ പോലും കിട്ടിയിട്ടും ഇല്ല..
ഞങ്ങള്‍ നിരാശരായി.. കിട്ടിയില്ലേലും വേണ്ടില്ല ഒന്ന്‍ കാണാന്‍ എങ്കിലും പറ്റിയാ മതിയാരുന്നു..
എടാ മീനോ കിട്ടുന്നില്ല, നമുക്ക് തവളയെ പിടിച്ചാലോ... അതാവുമ്പോ ഉറപ്പായിട്ടും കാണുവല്ലോ.. ഐഡിയ എന്‍റെ ആരുന്നു...
എല്ലാരുടെയും മുഖം വീണ്ടും തെളിഞ്ഞു..
കണ്ടത്തില്‍ മൊത്തം തവള കരയുന്ന ശബ്ദമാണ്.. ഞങ്ങള്‍ ചാക്കുമായി വീണ്ടും കണ്ടത്തില്‍ ഇറങ്ങി..
അപ്പോളാണ് ഒരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത്.. ഞങ്ങള്‍ നില്‍കുന്ന സ്ഥലത്തെ തവളകള്‍ ഒന്നും ഒച്ച ഇടുന്നില്ല..
ഞങ്ങള്‍ മറ്റൊരിടത്തോട്ട് നീങ്ങി.. അവിടെയും അതെ പോലെ തന്നെ..
തവളയുടെ ശബ്ദത്തിന്‍റെ ഉറവിടം തേടി ഞങ്ങള്‍ കണ്ടത്തില്‍ നടന്നു നടന്നു വലഞ്ഞു..
തളര്‍ന്ന് ഒരിടത്ത് ഇരുന്നു... എടാ മീനില്ലാതെ എങ്ങനെ വീട്ടില്‍ കേറും... കോട്ടക്ക് മീനും കൊണ്ട് വരും എന്നാ വീട്ടില്‍ പറഞ്ഞെക്കുന്നെ.. എല്ലാര്‍ക്കും അതായിരുന്നു സങ്കടം.. ലൈറ്റൊക്കെ ഓഫ്‌ ചെയ്ത് ഇരിക്കുമ്പോള്‍ പെട്ടെന്ന്..
പേക്രോം.. പേക്രോം...
ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ തൊട്ടു പുറകിന്നു..
പെട്ടെന്ന് ലൈറ്റ് ഓണ്‍ ആക്കി ഞങ്ങള്‍ ചാടി വീണു...
പിടിയെടാ.. തോര്‍ത്തിട്ട് പിടി.. ചുരുട്ടി എടുക്കു...
ഞങ്ങളുടെ അലറല്‍ കേട്ട് അടുത്തുള്ള വീട്ടുകാര്‍ വരെ എണിറ്റു ലൈറ്റിട്ടു..
എന്തായാലും ഒരു തവളയെ കിട്ടിയല്ലോ...
പൊരിച്ചടിക്കാന്‍ ഉള്ള ഇരയെ ഞങ്ങള്‍ തുറന്നു കണ്ടു ...
ഇത്തിരിം പോന്ന ഒരു പച്ച തവള..
പാവത്തിനെ വെറുതെ വിട്ടാലോ എന്ന് വരെ ഞങ്ങള്‍ ആലോചിച്ചു...
എന്നാലും കിട്ടിയതല്ലേ കളയണ്ട എന്നും വിചാരിച്ച്.. ഞങ്ങള്‍ മടങ്ങാന്‍ ഉള്ള തയ്യാറെടുപ്പായി...
പെട്ടെന്നാണ് ജോയിപ്പന്‍റെ കണ്ണില്‍ അത് പെട്ടത്..
ഡാ.. ദാണ്ടേ ... നോക്കെടാ...
ടാ പുല്ലനാ,, അല്ലേടാ വാളയാ..
അരിവാള്‍ എടുക്ക്, പെട്ടെന്ന്‍.. എടാ അത് ചതുപ്പിലോട്ടാ കേറിയെക്കുന്നെ..
കേറി വെട്ടെടാ ... സിറിള്‍ അരിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി..
അത്രേം നേരത്തെ കാത്തിരിപ്പിന്‍റെ ദേഷ്യം മൊത്തം വെട്ടി തീര്‍ത്തു..
ടാ ചോര.. വെള്ളത്തില്‍ ചോര..
വെട്ട് കൊണ്ടെടാ.. ഞങ്ങള്‍ ആര്‍ത്ത് വിളിച്ചു..
ചേറില്‍ നിന്നും തലങ്ങും വിലങ്ങും വെട്ട് കൊണ്ട ചേതന അറ്റ ആ മീനിനെ ഞങ്ങള്‍ പെറുക്കി എടുത്തു...
എല്ലാവരിലും ഒരു യുദ്ധം ജയിച്ച പ്രതീതി..
അഭിമാനത്തോടെ നെഞ്ചും വിരിച്ച് ഞങ്ങള്‍ വീട്ടിലേക്ക് നടന്നു..

പിറ്റേന്ന് മുളകിട്ട് വറുത്ത ഒരു പീസ്‌ മീനും ഒരു നുള്ള് തവള വറുത്തതും കഴിച്ചപ്പോള്‍ എന്തൊരു ആസ്വാദനം..
എടാ ഈ തവള വറുത്തത് ഒരു സംഭവം തന്നെ ആണല്ലേ..
പിന്നല്ലേ.. തവള കഴിച്ചാല്‍ കുതിരയുടെ ആരോഗ്യം വക്കുമെന്നാ പണ്ടുള്ളവര്‍ പറയുന്നേ...

നടുവ് വേദന കഴുത്ത് വേദന - ആയുര്‍വേദ പരിഹാരം

നടുവേദന

നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ്‌ കഴുത്തുവേദന. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ന്റെ പ്രധാന ലക്ഷണം പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്‌. ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്‌. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട്‌ തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ്‌ ശക്‌്തമായ വേദന അനുഭവപ്പെടുന്നത്‌. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത്‌ കണ്‌ഠ പ്രദേശത്തെ ഏഴ്‌ കശേരുക്കളാണ്‌. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ഫലപ്രദമായ ചികിത്സകളാണ്‌്. ആയുര്‍വേദം ഒരു ചികിത്സാശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്‌. രോഗ ചികിത്സയ്‌ക്കു പുറമെ രോഗ പ്രതിരോധത്തിന്‌ അനുഷ്‌ഠിക്കേണ്ട ദിന ചര്യകളൊക്കയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയും കുറിച്ച്‌ ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ്‌ ആയുര്‍വേദ ശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറുക്കത്തിന്‌ അടിമപ്പെട്ട്‌, ഫാസ്‌റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയൊ ഏറ്റുവാങ്ങുന്ന രോഗ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന്‌ യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഓരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ്‌ ആയുര്‍വേദത്തില്‍. മഴക്കാല വാതരോഗങ്ങളെ അതിജീവിക്കുവാന്‍ പഴയ നമ്മുടെ പൂര്‍വ്വികര്‍ അനുഷ്‌ടിച്ചു വന്ന തേച്ചുകുളിയും, പഥ്യനിഷ്‌ഠയോടെയുള്ള മരുന്നു സേവനവും, വ്യായാമവും അവര്‍ക്ക്‌ ദീര്‍ഘായുസ്‌ പ്രദാനം ചെയ്‌തിരുന്നു. പഴയ തലമുറ 90 ഉം 100 ഉം വര്‍ഷം ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്‌ക്ക് 60 ത്‌ പോലും തികയ്‌ക്കുവാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥ, പഴമയുടെ പെരുമയിലേയ്‌ക്കും, പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ മഹത്വത്തിലേയ്‌ക്കും ചിട്ടയായ ജീവിത ചര്യയിലേക്കുമാണ്‌ വിരല്‍ചൂണ്ടുന്നത്‌.

നടുവേദനപോലുള്ള രോഗത്തിന്‌ ആയൂര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്ത്‌ നീര്‌ മാറുന്നതിനും, പേശികള്‍ക്കും അസ്‌ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്‌തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.മുരിങ്ങത്തൊലി, വെളുത്തുള്ളി, കാര്‍ത്തോട്ടിവേര്‌, ദേവതാരം, കടുക്‌, ചിറ്റരത്ത, കൊട്ടം, ചുക്ക്‌, വയമ്പ്‌ ഇവ സമാനമായി പൊടിച്ചത്‌ വാളന്‍പുളിയില്‍ അരിക്കാടി തളിച്ച്‌ ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു ലേപനം ചെയ്യുന്നത്‌ നീരുമാറുന്നതിന്‌ സഹായകമാണ്‌.രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്‌തകം, ഗുല്‍ലുപുതിക്‌തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്‌ഥയ്‌ക്കനുസരിച്ച്‌ മേമ്പൊടി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഫലപ്രദമാണ്‌.
കുഴമ്പുകള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ പുരട്ടി പത്രപോടല സ്വേദം, ഷാഷ്‌ടിക പിണ്ഡസ്വേദം മുതലായവ ചെയ്യുന്നത്‌ നീര്‍ക്കോളും, വേദനയും മാറുന്നതിനും പേശികള്‍ക്കും അസ്‌ഥികള്‍ക്കും ബലം കിട്ടുന്നതിനും വളരെ നല്ലതാണ്‌. 15 മില്ലി നിര്‍ഗുണ്ഡിസ്വരസം (കരിനൊച്ചിയിലയുടെ നീര്‌), 15 മില്ലി ശുദ്ധി ചെയ്‌ത ആവണക്കെണ്ണയും ചേര്‍ത്ത്‌ വെറും വയറ്റില്‍ മൂന്ന്‌ ദിവസം കഴിക്കുന്നത്‌ നടുവേദനയ്‌ക്ക് ശമനം ലഭിക്കുന്നതിന്‌ സഹായിക്കുന്നു. പതിമൂന്ന്‌വിധം സ്വേദ കര്‍മ്മങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്‌. രോഗിയുടെ അവസ്‌ഥയ്‌ക്കനുസരിച്ച്‌ ഇവയില്‍ യുക്‌തമായ ചികിത്സകള്‍ ചെയ്യാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്ന സ്വേദ കര്‍മ്മങ്ങളും, തിരുമ്മു ചികിത്സയും സ്‌ഥാനഭ്രംശം സംഭവിച്ച കശേരുക്കള്‍ യഥാസ്‌ഥാനത്തു കൊണ്ടുവരുന്നതിനും, സംജ്‌ഞാന നാഡികള്‍ക്ക്‌് ബലം നല്‍കുന്നതിനും, ഞരമ്പുകളിലൂടെയുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു. അസ്‌ഥികള്‍, നാഡികള്‍, മര്‍മസ്‌ഥാനങ്ങള്‍ ഇവ മനസ്സിലാക്കി യഥാവിധി മര്‍ദം നല്‍കിവേണം തിരുമു ചികിത്സ ചെയ്യുവാന്‍. 'ചരക ശാസ്‌ത്രത്തില്‍' ഉന്‍മര്‍ദനം , സംവഹനം , അവപീഡനം എന്നിവ വിവരിക്കുന്നുണ്ട്‌. ഇത്തരം ചികിത്സകള്‍ക്കായി ശാസ്‌ത്രം പഠിച്ചു പരിചയസമ്പന്നരായ വ്യക്‌തികളെ മാത്രമേ സമീപിക്കാവു. അല്ലാത്ത പക്ഷം ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ. ചിട്ടയായി ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയും വളരെ ഗുണം ചെയ്യുന്നതായി കാണപ്പെടുന്നു.

കഴുത്തുവേദന
നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ്‌ കഴുത്തുവേദന. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ന്റെ പ്രധാന ലക്ഷണം പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്‌. ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്‌. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട്‌ തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ്‌ ശക്‌്തമായ വേദന അനുഭവപ്പെടുന്നത്‌. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത്‌ കണ്‌ഠ പ്രദേശത്തെ ഏഴ്‌ കശേരുക്കളാണ്‌. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ഫലപ്രദമായ ചികിത്സകളാണ്‌്. ആയുര്‍വേദം ഒരു ചികിത്സാശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്‌. രോഗ ചികിത്സയ്‌ക്കു പുറമെ രോഗ പ്രതിരോധത്തിന്‌ അനുഷ്‌ഠിക്കേണ്ട ദിന ചര്യകളൊക്കയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയും കുറിച്ച്‌ ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ്‌ ആയുര്‍വേദ ശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറുക്കത്തിന്‌ അടിമപ്പെട്ട്‌, ഫാസ്‌റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയൊ ഏറ്റുവാങ്ങുന്ന രോഗ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന്‌ യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഓരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ്‌ ആയുര്‍വേദത്തില്‍. മഴക്കാല വാതരോഗങ്ങളെ അതിജീവിക്കുവാന്‍ പഴയ നമ്മുടെ പൂര്‍വ്വികര്‍ അനുഷ്‌ടിച്ചു വന്ന തേച്ചുകുളിയും, പഥ്യനിഷ്‌ഠയോടെയുള്ള മരുന്നു സേവനവും, വ്യായാമവും അവര്‍ക്ക്‌ ദീര്‍ഘായുസ്‌ പ്രദാനം ചെയ്‌തിരുന്നു. പഴയ തലമുറ 90 ഉം 100 ഉം വര്‍ഷം ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്‌ക്ക് 60 ത്‌ പോലും തികയ്‌ക്കുവാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥ, പഴമയുടെ പെരുമയിലേയ്‌ക്കും, പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ മഹത്വത്തിലേയ്‌ക്കും ചിട്ടയായ ജീവിത ചര്യയിലേക്കുമാണ്‌ വിരല്‍ചൂണ്ടുന്നത്‌.

സന്താന പ്രാപ്തിക്ക്...

ചരക സംഹിത : വാജീകരണ ഔഷധങ്ങള്‍
----------------------------------------------------------------------------------------------------------------------------
നായ്ക്കുരുണ വിത്ത്,ഉഴുന്ന് ,ഈത്തപ്പഴം,ശതാവരി കിഴങ്ങ് ,വന്‍ കൊട്ടക്കായ ,മുന്തിരിങ്ങാ ഇവയെല്ലാം കൂടെ ഒരിടങ്ങഴി എടുത്തു രണ്ടിടങ്ങഴി പാലും രണ്ടിടങ്ങഴി ശുദ്ധ ജലവും ചേര്‍ത്തു കഷായം വെച്ചതു നാലിലോന്നയാല്‍ അതില്‍ പഞ്ചസാര കൂവപ്പൊടി പുതിയ പശുവിന്‍ നെയ്യ് ഇവ ആറാറു പലം ചേര്‍ത്തു യോജിപ്പിച്ച് ചെറുതേന്‍ ചേര്‍ത്തു സേവിക്കുകയും ഇത് സേവിക്കുമ്പോള്‍ നവരയരി ചോറ് ഉണ്ണുകയും വേണം .ഇത് സേവിച്ചാല്‍ വൃദ്ധനും ധാരാളം സന്താനങ്ങള്‍ ഉണ്ടാകുകയും യുവാവിനെ പോലെ ധ്വജ ഹര്ഷമുണ്ടാകു കയും ചെയ്യും .

----------------------------------------------------------------------------------------------------------------------------

ചടകപക്ഷി ,അരയന്നം, കോഴി ,മയില്‍ ചീങ്കണ്ണി മുതലായവയുടെ ശുക്ലം വൈദ്യന്‍ ശേഖരിച്ചു പശുവിന്‍ നെയ്യ് ,പന്നി ,കുലിംഗപക്ഷി എന്നിവയുടെ വസ ,നവരയരി ,ഗോതമ്പ് എന്നിവയുടെ ചൂര്‍ണം എന്നിവയെല്ലാം കൂടി യോജിപ്പിച്ച് അത് കൊണ്ട് അപ്പം ,വട ,തിരിയപ്പം തുടങ്ങിയ ഏതെങ്കിലും പലഹാരങ്ങള്‍ ഉണ്ടാക്കി കഴിച്ചാല്‍ ആ പുരുഷന് ശുക്ലം നിറഞ്ഞിരിക്കുകയും ശുക്ലം സ്തംപിക്കുകയും ചെയ്തു ശരിയാ ധ്വജ ഹര്ഷതോട് കൂടി കുതിരയെപ്പോലെ യഥേഷ്ടം മൈഥുനം ചെയ്യുവാന്‍ കഴിയും .

----------------------------------------------------------------------------------------------------------------------------
നവരയരി പശുവിന്‍ പാലില്‍ നല്ലവണ്ണം കുതിര്‍ത്തു വെച്ച് കുതിര്‍ന്നാല്‍ ഉണക്കാതെ തന്നെ ഉരലില്‍ ഇട്ടിടിക്കണം . ആ ഇടിച്ച അരിയില്‍ കുറച്ചു പശുവിന്‍ പാല്‍ ചേര്‍ത്തു തുണി കെട്ടി അരിക്കണം .അരിച്ച തുണിയില്‍ ശേഷിച്ച അരി വീണ്ടും ഉരലിലിട്ടു ഇടിച്ചു പശുവിന്‍ പാലില്‍ കലക്കി അരിചെടുക്കനം. അരിച്ചെടുത്ത രസത്തില്‍ അതിനു തുല്യം പശുവില്‍ പാല്‍ ചേര്‍ത്തു മന്ദാഗ്നിയില്‍ പാകം ചെയ്യണം . ഈ പാല്‍ വറ്റിയാല്‍ രസത്തിന് സമമായി നായികുരുണ പരിപ്പിന്റെ കഷായം ചേര്‍ത്തു പാകം ചെയ്യണം ഇത് പോലെ കുറുന്തോട്ടി വേര് ,കാട്ടുഴുന്നിന്‍ വേര് ,കാട്ടു പയറിന്‍ കിഴങ്ങ് ,അടപതിയന്‍ കിഴങ്ങ് ,ജീവകം , ഋദ്ധി,ഇടവകം ,കാകോളി ,ഞെരിഞ്ഞില്‍ ,ഇരട്ടി മധുരം , ശതാവരി ക്കിഴങ്ങ്‌ ,പാല്‍ മുതക്കിന്‍ കിഴങ്ങ് ,മുന്തിരിങ്ങാ , ഈന്തപ്പഴം ഇവ ഓരോന്നിന്റെയും കഷായം പ്രത്യേകം പ്രത്യേകം ചേര്‍ത്തു പാകം ചെയ്യണം. പിന്നീട് ഇതില്‍ കൂവപ്പൊടി ,നവരയരി ,ചെന്നല്ലരി ,ഗോതമ്പ് എന്നിവയുടെ ചൂര്‍ണം സമമായെടുത്തു സാന്ദ്രമാകുവാന്‍ വേണ്ടുന്നത്ര അളവില്‍ യോജിപ്പിച്ച് അതില്‍ നല്ല മധുരം ഉണ്ടാകത്തക്ക വിധത്തില്‍ തേനും പഞ്ചസാരയും ചേര്‍ത്തു ലന്തക്കുര്വിന്റെ അളവില്‍ ഗുളികയാക്കി നെയ്യില്‍ വറുത്തെടുക്കണം.ഇത് അഗ്നി ബലത്തിനനുസരിച്ചു സേവിക്കുകയും ഇത് സേവിക്കുമ്പോള്‍ പാലും മാംസ രസവും കൂട്ടി ആഹാരം കഴിക്കുകയും വേണം . ഇത് സേവിച്ചാല്‍ വൃദ്ധന് പോലും ധാരാളം സന്തങ്ങള്‍ ഉണ്ടാകും .

Friday, May 9, 2014

ചെന്നൈ ദോശ..

ചെന്നൈയില്‍ സ്പെഷ്യല്‍ എന്താ എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്നത് നല്ല നെയ്യില്‍ മോരിച്ചെടുത്ത പേപ്പര്‍ കനത്തില്‍ ഉള്ള ദോശയാണ്..
ഇന്ത്യയില്‍ ഏറ്റവും അധികം വെറൈറ്റി ദോശകള്‍ കിട്ടുന്ന സ്ഥലം ചെന്നൈ തന്നെ ആയിരിക്കണം...
സദാ പ്ലെയിന്‍ ദോശ മുതല്‍, മട്ടന്‍ ദോശ വരെ.. എല്ലാം നല്ല അടി പൊളി വിഭവങ്ങള്‍.
ചെന്നൈയില്‍ ദോശകള്‍ മാത്രം വില്‍ക്കുന്ന കടകള്‍ ഉണ്ട്, ദോശ ഹൌസ് , ദോശ സെന്‍റര്‍ തുടങ്ങിയ പേരുകളില്‍.
ദോശയുടെ എന്തേലും വെറൈറ്റി വിഭവം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ പോകാം..
കനം കുറഞ്ഞ ദോശയുടെ ഇടയില്‍ ചിക്കന്‍ മസാല വച്ച് പാക്ക് ചെയ്‌താല്‍ ചിക്കന്‍ ദോശ.. പനീര്‍ വച്ചാല്‍ പനീര്‍ ദോശ.. എല്ലാം മസാല ദോശയുടെ പലതരം വേര്‍ഷന്‍സ് .. പറയാന്‍ എളുപ്പം ആണേലും സംഗതി ഗംഭീരം ആണ്..

ദോശ മാത്രം അല്ല അതിന്‍റെ കൂടെ കിട്ടുന്ന ചട്ണിയും കലക്കന്‍ ആണ്..
ഒരു പ്ലെയിന്‍ ദോശ മേടിച്ചാല്‍ കൂടെ മിനിമം മൂന്ന്‍ തരം ചട്ണി എങ്കിലും കിട്ടും.. ചട്ണി കൊള്ളാമെങ്കിലും സാമ്പാര്‍ നമ്മുടെ നാട്ടിലെ അത്രേം ഒക്കില്ല..
ഒരുമാതിരി കാടിവെള്ളം കണക്കില്‍ ഇരിക്കും..
എന്നാലും ചട്നിയും സാമ്പാറും ദോശയും എല്ലാം കൂടെ മിക്സ് ആക്കി കഴിക്കാന്‍  ഒരു പ്രത്യേക സ്വാദാണ്.. കൂടെ കടുപ്പത്തില്‍ ഒരു കാപ്പിയും കൂടെ..

ചെന്നൈ ആട്ടോ...

ചെന്നൈ സിറ്റിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്നത് രണ്ട് സംഭവങ്ങള്‍  ആണ്.. പൊരിഞ്ഞ ചൂടും നല്ല മൊരിഞ്ഞ ദോശയും ...
പഠിത്തം ഒക്കെ കഴിഞ്ഞ് നാട്ടില്‍ ചെറിയ തരികിട പണി ഒക്കെയായി പുട്ടടിച്ച് നടക്കുമ്പോള്‍ ആണ് ചെന്നൈക്ക് ഒരു പണിക്കോള് കിട്ടുന്നത്.. അതൊരു ഏപ്രില്‍ മാസം ആയിരുന്നു.. ഫോണില്‍ ഇന്‍റര്‍വ്യു ഒക്കെ കഴിഞ്ഞ്, ജോയിനിംഗ് മേയ് ആദ്യം.. പെട്ടിം കിടക്കേം ഒക്കെ എടുത്ത് നമ്മള്‍ ചെന്നൈയില്‍ എത്തി..
എ സി ബസിന്‍റെ കുളിര്‍മയില്‍ നിന്നും ഞാന്‍ ചെന്നൈ മണ്ണിലേക്ക് കാലു കുത്തിയപ്പോള്‍ തന്നെ ഇതൊരു തീക്കളി ആണെന്ന് മനസ്സിലാക്കി..
നമ്മുടെ നാട്ടിലെ ചൂടൊന്നും ഒരു ചൂടല്ല എന്ന് മനസ്സിലാക്കിയ നിമിഷം ആയിരുന്നു അത്..
പെട്ടെന്ന് ആരോ ബാഗില്‍ പിടിച്ച് വലിക്കുന്നു.. നോക്കുമ്പോള്‍ ഒരു അണ്ണാച്ചിയാണ്.. ഒന്നല്ല ഒരായിരം അണ്ണാച്ചിമാര്‍ ഒണ്ട്..
ഉകാറുങ്ങെ ഉകാറുങ്ങെ.. എങ്കെ പോണം.. ബസില്‍ നിന്നും ഇറങ്ങിയവരെ തലങ്ങു വിലങ്ങു വിടാതെ പിടിക്കുകയാണ് ഓട്ടോ അണ്ണാച്ചികള്‍..
കര്‍ത്താവേ തമിഴിന്‍റെ എ ബി സി ഡി അറിയത്തില്ല..
കൂട്ടത്തില്‍ തറവാട്ടില്‍ പിറന്നവന്‍ എന്ന് തോന്നിയ ഒരു അണ്ണാച്ചിയെ ഞാന്‍ സെലക്റ്റ് ചെയ്തു.. പ്രൈവറ്റ് ബസ് സ്റ്റാണ്ട് വരെ പോണം എന്ന് ഒരുതരത്തില്‍ അവനെ പറഞ്ഞു മനസ്സിലാക്കി..
അവന്‍റെ തല്ലിപ്പൊളി ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു, നേരെ പോയി ഒരു യുടെന്‍ എടുത്ത് ഞാന്‍ നിന്നതിന്‍റെ നേരെ എതിരെ കൊണ്ടേ വണ്ടി നിര്‍ത്തിയിട്ട് എന്നോട് ഇറങ്ങാന്‍ പറഞ്ഞു.. എന്നിട്ട് 50 രൂപയും ചോദിച്ചു..
ഇതെന്നാ പോക്രിത്തരം ആണെന്ന് അറിയാവുന്ന ഭാഷയില്‍ ഞാന്‍ അവനോട് ചോദിച്ചു.. അങ്ങോട്ട്‌ വണ്ടി പോകത്തില്ല പോലും, ഇവിടുന്നു ഒരു ഊട് വഴി ഒണ്ടു പോലും.. ഞാന്‍ ഒച്ച എടുത്തപ്പോ അവന്‍ അടുത്തോള്ള അണ്ണാച്ചിമാരെ ഒക്കെ വിളിക്കാന്‍ തുടങ്ങി..
വെറുതെ വന്ന ദിവസം തന്നെ തല്ലു കൊള്ളണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ പിന്നെ അതങ്ങ് ഷെമിച്ചു..
നടക്കണ്ട  സാഹചര്യം വന്നാലും ചെന്നൈയില്‍ ഇനി ഓട്ടോ പിടിക്കില്ല എന്ന ശപഥവും എടുത്തു..