Wednesday, May 7, 2014

മഴയുടെ വരവ്

മഴയോട് പ്രേമം തോന്നാത്തവര്‍ ആരും തന്നെ കാണില്ല..
മഴ തന്നെ ഒരു പ്രേമം അല്ലേ..
അന്നും ഇന്നും മഴയ്ക്ക് ഒരേ ഭാവം തന്നെ.. അല്ലെങ്കിലും മനുഷ്യന്‍ അല്ലേ മാറുന്നത് , പ്രകൃതിക്ക് എന്നും സ്ഥായിയായ ഭാവം തന്നെ..
ദൂരെയെങ്ങോ പെയ്തു തുടങ്ങിയതിന്‍റെ വിളിച്ച് പറയലായിട്ട് ഒരു കുളിര്‍ കാറ്റടിക്കുമ്പോള്‍ അറിയാതെ മനസ്സൊന്നു തണുക്കുന്നു..
മേലെ പതുക്കെ ഇരുണ്ട് തുടങ്ങിയിട്ടുണ്ട് കൂടെ മുഴക്കങ്ങളും ... സ്വര്‍ഗ്ഗത്തിന്‍റെ തട്ടിന്‍ പുറത്ത് ദൈവം  തേങ്ങ പെറുക്കി ഇടുന്നതാനെന്നാ പണ്ട് അമ്മച്ചി പറഞ്ഞ് തന്നിട്ടുള്ളത്..


0 comments:

Post a Comment