Kuttikkanam tea gardens

Kuttikkanam is famous for its geenery and natural beauty. I was lucky to live there for 4 years during my college days.

RK Beach: Vishakhapatnam

Calm and beautiful beach where I have spend most of my weekends with friends during HPCL-Vizag project. Good people, Nice cuisine, year round festivals... I felt that Vizag people are born to celebrate. Vizag is simply Awsome..

Chennai Dosa

Never forget to taste the Dosa dishes before you leave chennai. It is tasty, healthy, Natural and Awsome...

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label ബാല്യകാല സ്മൃതികള്‍. Show all posts
Showing posts with label ബാല്യകാല സ്മൃതികള്‍. Show all posts

Wednesday, May 14, 2014

ക്രിക്കറ്റ്

* ജയിക്കുന്ന ടീമിന് അടുത്ത കളിയിൽ
ഫസ്റ്റ് ബാറ്റിംഗ്
*
മതിലിന്ന്റെ അപ്പുറം പൊങ്ങി പോ
സിക്സ്
* വീടിന്റെ ഓടിൽ വീണാൽ ഔട്ട്
* ഫാസ്റ്റ് ബോൾ എറിഞ്ഞാൽ ഔട്ട്
കൂട്ടൂല
* ഫസ്റ്റ് ബോൾ ട്രെയിൽ.

*ആ തൊടിയിൽ പോയാൽ വണ്ടി (വൺ ഡിക്ലയർ )

*ആദ്യം ബൗൾ ചെയ്തവനു അവസാനം ബാറ്റിംഗ്‌

Tuesday, May 13, 2014

ഒരു ഊത്ത പിടുത്തം കഥ...

ഞങ്ങളുടെ നാട്ടില്‍ പുതുമഴയോട് അനുബന്ധിച്ച് നടക്കാറുള്ള ഒരു പ്രത്യേക കലാപരിപാടി ആണ് ഈ ഊത്ത പിടുത്തം.. വേനല്‍ക്കാലം കഴിഞ്ഞ് വരുന്ന ശക്തമായ പുതുമഴക്ക് സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ്  ഊത്ത കേറ്റം.. കായലില്‍ പുതു വെള്ളം എത്തുമ്പോള്‍ അതിലൂടെ കായല്‍ മീനുകള്‍ മുട്ട ഇടുവാന്‍ വേണ്ടി ആറ്റിലെക്കും അത് വഴി തോട്ടിലേക്കും കേറി വരുന്നു.. ഈ സമയത്ത് വലയിട്ടും വെട്ടിയും ഒക്കെ ആയിട്ട് ഈ മീനുകളെ പിടിക്കുന്ന പരുപാടി ആണ് ഊത്ത പിടുത്തം.. നല്ല ഊത്ത കേറ്റം ആണേല്‍ ചാക്ക് കണക്കിനാണ് മീനുകളെ കിട്ടുക..
അങ്ങനെ ഒരു പുതുമഴക്കാലത്ത് വൈകുന്നേരം കട്ടനും അടിച്ചിരിക്കുമ്പോള്‍ ആണ് പെട്ടെന്നൊരു തോന്നല്‍.. ഊത്ത പിടിച്ചാലോ!!!
പെട്ടെന്ന് ആണ് എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തത്, എല്ലാ വിധ വേണ്ടാദീനങ്ങള്‍ക്കും ഏതു രാത്രിലും ഇറങ്ങി വരുന്ന സുഹൃത്തുക്കള്‍ ഉള്ളപ്പോള്‍ എല്ലാം പെട്ടെന്നായിരുന്നു...
അപ്പ പശുവിനു പുല്ലുവെട്ടാന്‍ തേച്ച് മിനുക്കി വച്ചേക്കുന്ന അരിവാള്‍, കിണറിന്‍റെ മുകളില്‍ ഇടാന്‍ വച്ചേക്കുന്ന ഒരു വല, രണ്ട് എമര്‍ജെന്‍സി ലൈറ്റുകള്‍, മീനുകളെ വാരിക്കൊണ്ട് വരാന്‍ രണ്ട് വലിയ ചാക്ക്... അങ്ങനെ എല്ലാവിധ സെറ്റപ്പുകളും ആയി ഞങ്ങള്‍ കണ്ടത്തിലേക്ക്‌ നടന്നു..

"എടാ ഒരു ചാക്ക് എന്ന് പറഞ്ഞാല്‍ എത്ര കിലോ കാണുമെടാ.."
"ഒരു അമ്പത് കിലോ ഒക്കെ കാണും.. ഹൊ ഇതൊക്കെ എങ്ങനെ വീട്ടില്‍ എത്തിക്കുവോ.."
"വലിയ വാളയെ ഒക്കെ നമുക്ക് ചുട്ട് എടുക്കാം, പുല്ലന്‍ കറി വക്കുന്നതാ നല്ലത്.."

മീന്‍ കിട്ടിയാല്‍ എന്ത് ചെയ്യണം എന്നോള്ള കാര്യങ്ങള്‍ക്ക് ഒക്കെ ഞങ്ങള്‍ ഇതിനിടെ ഒരു തീരുമാനം ആക്കി..
അങ്ങനെ ഞങ്ങള്‍ കണ്ടത്തില്‍ എത്തി..
എടാ വേറെ ആരേം കാണുന്നില്ലല്ലോ... കണ്ണന്‍ തെല്ലത്ഭുതത്തോടെ ചോദിച്ചു..
ഇതിനൊക്കെ ആര്‍ക്കാടാ നേരം , ആരും വേണ്ട അതാ നല്ലത്.. മൊത്തം നമുക്ക് വാരം.. ഉണ്ണി ആര്‍ത്തിയോടെ പറഞ്ഞു..

കണ്ടം നിറഞ്ഞ് വെള്ളം കിടപ്പൊണ്ട്.. തോടും കണ്ടവും എല്ലാം ഒന്നായിട്ട് ഒഴുകുവാണ്.. ഞങ്ങള്‍ ലൈറ്റ് വെള്ളത്തിലേക്ക് അടിച്ചു,, അടി വരെ ക്ലിയര്‍ ആയിട്ട് കാണാം.. മീനിനെ ഒന്നും കാണുന്നില്ലല്ലോടാ ഉണ്ണി..
നമുക്ക് നോക്കാടാ.. ഒച്ച വക്കാതിരി.. മീനുകള്‍ പേടിച്ചോടും..
ഞങ്ങള്‍ പിന്നെ പമ്മി പമ്മി നടക്കാന്‍ തുടങ്ങി.. ഒരിടത്തും ഒന്നും കാണുന്നില്ല...
പാതിരാത്രിയിലാണോടാ നിന്‍റെ ഒക്കെ തപ്പല്‍ എന്ന മട്ടില്‍ തോട്ടിലെ സ്ഥിരം താമസക്കാരായ വാഴക്കാ വരയനും തുപ്പലുകൊത്തിയും ഒക്കെ ലൈറ്റടിക്കുന്നിടത്തുനിന്നും ഓടി മാറി..
കൂരാ കൂരിരുട്ടില്‍ നട്ടപ്പാതിരക്ക് നല്ല ചൂടും പറ്റി എല്ലാവരും ഉറങ്ങുമ്പോള്‍  ഞങ്ങള്‍ കുറച്ച് പേര്‍ തേരാ പാരാ...
എടാ സിറിളെ ഇനി നമ്മള്‍ കാക്കാന്‍ ഇറങ്ങിതാന്നു എങ്ങാനും ആള്‍ക്കാര് വിചാരിക്കുവോ..
ഒന്ന് പോടാ.. മിണ്ടാതെ നടക്കു..
മണിക്കൂര്‍ രണ്ടായി സമയം രാത്രി ഒന്നര.. ഒരു പരല്‍ മീനിനെ പോലും കിട്ടിയിട്ടും ഇല്ല..
ഞങ്ങള്‍ നിരാശരായി.. കിട്ടിയില്ലേലും വേണ്ടില്ല ഒന്ന്‍ കാണാന്‍ എങ്കിലും പറ്റിയാ മതിയാരുന്നു..
എടാ മീനോ കിട്ടുന്നില്ല, നമുക്ക് തവളയെ പിടിച്ചാലോ... അതാവുമ്പോ ഉറപ്പായിട്ടും കാണുവല്ലോ.. ഐഡിയ എന്‍റെ ആരുന്നു...
എല്ലാരുടെയും മുഖം വീണ്ടും തെളിഞ്ഞു..
കണ്ടത്തില്‍ മൊത്തം തവള കരയുന്ന ശബ്ദമാണ്.. ഞങ്ങള്‍ ചാക്കുമായി വീണ്ടും കണ്ടത്തില്‍ ഇറങ്ങി..
അപ്പോളാണ് ഒരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത്.. ഞങ്ങള്‍ നില്‍കുന്ന സ്ഥലത്തെ തവളകള്‍ ഒന്നും ഒച്ച ഇടുന്നില്ല..
ഞങ്ങള്‍ മറ്റൊരിടത്തോട്ട് നീങ്ങി.. അവിടെയും അതെ പോലെ തന്നെ..
തവളയുടെ ശബ്ദത്തിന്‍റെ ഉറവിടം തേടി ഞങ്ങള്‍ കണ്ടത്തില്‍ നടന്നു നടന്നു വലഞ്ഞു..
തളര്‍ന്ന് ഒരിടത്ത് ഇരുന്നു... എടാ മീനില്ലാതെ എങ്ങനെ വീട്ടില്‍ കേറും... കോട്ടക്ക് മീനും കൊണ്ട് വരും എന്നാ വീട്ടില്‍ പറഞ്ഞെക്കുന്നെ.. എല്ലാര്‍ക്കും അതായിരുന്നു സങ്കടം.. ലൈറ്റൊക്കെ ഓഫ്‌ ചെയ്ത് ഇരിക്കുമ്പോള്‍ പെട്ടെന്ന്..
പേക്രോം.. പേക്രോം...
ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ തൊട്ടു പുറകിന്നു..
പെട്ടെന്ന് ലൈറ്റ് ഓണ്‍ ആക്കി ഞങ്ങള്‍ ചാടി വീണു...
പിടിയെടാ.. തോര്‍ത്തിട്ട് പിടി.. ചുരുട്ടി എടുക്കു...
ഞങ്ങളുടെ അലറല്‍ കേട്ട് അടുത്തുള്ള വീട്ടുകാര്‍ വരെ എണിറ്റു ലൈറ്റിട്ടു..
എന്തായാലും ഒരു തവളയെ കിട്ടിയല്ലോ...
പൊരിച്ചടിക്കാന്‍ ഉള്ള ഇരയെ ഞങ്ങള്‍ തുറന്നു കണ്ടു ...
ഇത്തിരിം പോന്ന ഒരു പച്ച തവള..
പാവത്തിനെ വെറുതെ വിട്ടാലോ എന്ന് വരെ ഞങ്ങള്‍ ആലോചിച്ചു...
എന്നാലും കിട്ടിയതല്ലേ കളയണ്ട എന്നും വിചാരിച്ച്.. ഞങ്ങള്‍ മടങ്ങാന്‍ ഉള്ള തയ്യാറെടുപ്പായി...
പെട്ടെന്നാണ് ജോയിപ്പന്‍റെ കണ്ണില്‍ അത് പെട്ടത്..
ഡാ.. ദാണ്ടേ ... നോക്കെടാ...
ടാ പുല്ലനാ,, അല്ലേടാ വാളയാ..
അരിവാള്‍ എടുക്ക്, പെട്ടെന്ന്‍.. എടാ അത് ചതുപ്പിലോട്ടാ കേറിയെക്കുന്നെ..
കേറി വെട്ടെടാ ... സിറിള്‍ അരിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി..
അത്രേം നേരത്തെ കാത്തിരിപ്പിന്‍റെ ദേഷ്യം മൊത്തം വെട്ടി തീര്‍ത്തു..
ടാ ചോര.. വെള്ളത്തില്‍ ചോര..
വെട്ട് കൊണ്ടെടാ.. ഞങ്ങള്‍ ആര്‍ത്ത് വിളിച്ചു..
ചേറില്‍ നിന്നും തലങ്ങും വിലങ്ങും വെട്ട് കൊണ്ട ചേതന അറ്റ ആ മീനിനെ ഞങ്ങള്‍ പെറുക്കി എടുത്തു...
എല്ലാവരിലും ഒരു യുദ്ധം ജയിച്ച പ്രതീതി..
അഭിമാനത്തോടെ നെഞ്ചും വിരിച്ച് ഞങ്ങള്‍ വീട്ടിലേക്ക് നടന്നു..

പിറ്റേന്ന് മുളകിട്ട് വറുത്ത ഒരു പീസ്‌ മീനും ഒരു നുള്ള് തവള വറുത്തതും കഴിച്ചപ്പോള്‍ എന്തൊരു ആസ്വാദനം..
എടാ ഈ തവള വറുത്തത് ഒരു സംഭവം തന്നെ ആണല്ലേ..
പിന്നല്ലേ.. തവള കഴിച്ചാല്‍ കുതിരയുടെ ആരോഗ്യം വക്കുമെന്നാ പണ്ടുള്ളവര്‍ പറയുന്നേ...

Wednesday, May 7, 2014

ചില സണ്ടേസ്കൂള്‍ ഓര്‍മ്മകള്‍

റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ പിറന്നത്‌ കൊണ്ട് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായിരുന്നു ഞായറാഴ്ചത്തെ വേദ പാഠ ക്ലാസ്സുകള്‍..
ആഴ്ച മുഴുവന്‍ ഒള്ള പള്ളിക്കൂട പഠിത്തം കഴിഞ്ഞിട്ട് പണ്ടാരം അടങ്ങാന്‍ ഒരു വേദ പാഠം..
ഞായറാഴ്ച വേദ പാടത്തിനോട് കലിപ്പ് തോന്നാന്‍ ഒരു കാ
രണം കൂടെ ഒണ്ടു...
സാക്ഷാല്‍ ശക്തിമാന്‍ സീരിയല്‍ ഞായറാഴ്ച ആണ് സംപ്രേക്ഷണം..
അന്നൊക്കെ ദൈവം കര്‍ത്താവിനെക്കാള്‍ ആരാധന തോന്നിയിരുന്നത് ശക്തിമാനോടായിരുന്നു..
ശക്തിമാന്‍ ശെരിക്കും ഒരുകാര്യത്തില്‍ ഉപകാരപ്പെട്ടു..
അന്ന് ശക്തിമാന്‍ കണ്ടത് കൊണ്ട് ഹിന്ദി പഠിച്ചു..

സ്കൂള്‍ പരീക്ഷകളില്‍ വലിയ തരക്കേടില്ലാത്ത മാര്‍ക്ക് കിട്ടുവെങ്കിലും എന്താണെന്നറിയില്ല, വേദ പാഠ പരീക്ഷ ജയിക്കാന്‍ പോലും നമ്മളെ കൊണ്ട് പറ്റില്ല...
രക്ഷ, ദൈവരാജ്യം, കര്‍ത്താവ്, തിരുസഭ.. ഈ വാക്കുകളുടെ ആവര്‍ത്തന വിരസത കൊണ്ട് തല ചെകിടിപ്പിക്കുന്ന ഒരേര്‍പ്പാട് ആണ് ഈ സണ്ടേസ്കൂള്‍..
എന്നാ കാണിച്ചാലും ജയിക്കാന്‍ പറ്റത്തില്ല.. സ്കൂളില്‍ ആറാം ക്ലാസ്സില്‍  രണ്ടു വട്ടം തോറ്റ തെരേസ ഒക്കെ പുട്ട് പോലെ ജയിക്കുമ്പോ നമ്മള്‍ മാത്രം എന്തുകൊണ്ട് പരാജിതന്‍ ആയി  എന്നതിന്‍റെ ലോജിക്ക് ഇത് വരെ പിടി കിട്ടിയിട്ടില്ല...
തട്ടി മുട്ടില്‍ ഏഴാം ക്ലാസ് വരെ കടന്നു കൂടി.. ഏഴാം ക്ലാസ്സിലെ വാദ്യാര്‍ ആളിച്ചിരെ മോടയാണ്‌..
പുള്ളിടെ കാര്‍ന്നോര്‍ നമ്മുടെ പറമ്പില്‍ പണ്ട് പണിയാന്‍ ഒക്കെ വന്നിരുന്നതാണ്..
അതിന്‍റെ കോമ്പ്ലക്സ് ആണോ എന്നറിയില്ല, പുള്ളി പണി തൊടങ്ങി..
ഇടി വെട്ടിയവന്‍റെ തലയില്‍ തേങ്ങ വീണു എന്ന അവസ്ഥ ആയി എന്‍റെത്.. ഒന്നാമത്തെ ഒരു കോപ്പും അറിയില്ല.. പിന്നെ അറ്റന്‍റന്‍സും ഇല്ല.. അപ്പൊ പുള്ളി പണിയും കൂടെ തുടങ്ങിയാലോ...
അങ്ങനെ എല്ലാ പരീക്ഷകളിലും നിലം തൊടാതെ പൊട്ടിയപ്പോള്‍ ഏഴാം ക്ലാസ്സില്‍ ഒരു തീരുമാനം ആയപോലെ ആയി..
ഒരു ദിവസം വാദ്യാരുടെ ബോറന്‍ ക്ലാസ്സിനിടെ അറിയാതെ ഒന്ന് ഉറങ്ങിപ്പോയി...
അതില്‍ തെറ്റ് പറയാന്‍ ഒക്കില്ല കേട്ടോ.. അതുക്കൂട്ട്‌ ബോറിംഗ് ...
എന്ന് വച്ച് തലക്കിട്ട് അടിക്കാന്‍ പാടുണ്ടോ...
പുള്ളി എന്‍റെ തലക്കിട്ട് ബുക്ക് വച്ച് ഒറ്റ അടി..
പെട്ടെന്നാണ് ബോധം വീണത്‌.. വേദനയും അതോടൊപ്പം നാണക്കേടും..
എന്തായാലും ആ സംഭവത്തോടെ നമ്മള്‍ പ്രസ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു..
അടുത്ത ആഴ്ച മുതല്‍ നമ്മള്‍ വീട്ടിലിരുപ്പ് തുടങ്ങി.. അപ്പൊ ദാണ്ടേ കിടക്കുന്നു അടുത്ത പൊല്ലാപ്പ്..
കന്ന്യാസ്ത്രിമാരും അച്ചനും ഒക്കെ വീട്ടില്‍..
എങ്ങനേലും തിരിച്ച് വരണം പോലും.. പെണ്ണ് കേട്ടണേല്‍ സര്‍ട്ടിഫിക്കറ്റ് വേണം പോലും...
ആദ്യത്തെ ഭീഷണി വിലപ്പോകുന്നില്ല എന്നായപ്പോള്‍ അപേക്ഷ ആയി..
ഇവിടെ പഠിക്കാന്‍ ബുദ്ധിമുട്ടാണേല്‍ കത്തിട്രല്‍ പള്ളില്‍ പോയി പഠിക്കാന്‍ ഉള്ള അവസരം തരാം എന്ന്.. അതും വിത്ത് പ്രമോഷന്‍... എന്നാ പിന്നെ ചെല്ലെടാ.. എന്ന് അപ്പനും കൂടെ പറഞ്ഞപ്പോ നമ്മള്‍ വീണ്ടും ആപ്പില്‍ ആയി..
വലിയ പള്ളിയിലേക്ക് നമ്മള്‍ വീണ്ടും... മടുക്ക് മടുക്കെ.....

കണ്ണാടിയുറുമ്പ് യൂണിവേഴ്സിറ്റി

പാലായിടെ പുണ്ണ്യ പുരാതനമായ കണ്ണാടിയുറുമ്പ് സ്കൂളില്‍ ആണ് എന്‍റെ ഊപ്പി സ്കൂള്‍ വരെയുള്ള വിദ്യാഭ്യാസം നടന്നത്.. ഒരുപാട് മഹാരഥന്മാരെ വളര്‍ത്തി വിട്ട സ്കൂള്‍ എന്നൊക്കെ ആണ് ഇച്ചിരി പഴയ ആള്‍ക്കാര്‍ പറയുന്നേ.. എന്നതാണേലും ഞാന്‍ പഠിച്ച കാലത്തും മഹാരഥന്‍മാര്‍ക്ക് കുറവൊന്നും ഇല്ലാരുന്നു.. പലരും അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും വച്ച് തന്നെ പ്ലേസ്മെന്‍റു മേടിച്ചു... വര്‍ക്ക്ഷോപ്പ് പണിയും മൈക്കാട് പണിയും ഒക്കെ ആണെങ്കിലും ഒരു സ്ഥിര വരുമാനം എന്താണേലും ആയി.. കൂട്ടത്തില്‍ മൊണ്ണകള്‍ ആയോണ്ടായിരിക്കാം ഞങ്ങള്‍ കുറച്ചു പേര്‍ക്ക് പ്ലേസ്മെന്‍റു ഒന്നും കിട്ടിയില്ല..

വീട്ടില്‍ ശല്ല്യം മൂത്തത് കൊണ്ടായിരിക്കാം പ്രായം തികയുന്നതിന് മുന്നേ തന്നെ നമ്മള്‍ നേഴ്സറി സ്കൂളില്‍ എത്തി.. ദേഷ്യം വന്നാല്‍ എന്തും വലിച്ചെറിയുന്ന ഒരു ചൂടത്തി കന്ന്യാസ്ത്രി ആയിരുന്നു ടീച്ചര്‍..  ഒ
ന്ന് രണ്ട് വട്ടം എന്‍റെ കറിപ്പാത്രം വലിച്ചെറിഞ്ഞിട്ടുണ്ട്.. തുറക്കാന്‍ കൊടുത്തപ്പോ കറി ദേഹത്ത് വീണു പോലും.. പിന്നേ കെട്ടാത്തത്തിന്‍റെ ഫ്രസ്ട്രെഷന്‍ ആയിരിക്കും എന്ന് കരുതി നമ്മള്‍ ശെമിച്ച് വിട്ടു.. ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പ്രായം തികയാത്തോണ്ട് 2 വര്‍ക്ഷം അവിടെ തന്നെ തുടര്‍ന്നു..

എന്താണെന്ന് അറിയില്ല.. ക്ലാസ്സില്‍ പഠിക്കാന്‍ ഇരുന്ന ഓര്‍മ്മകള്‍ ഒന്നും മനസ്സില്‍ ഇല്ല..  സ്കൂള്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ വരുന്നത് പോകുന്ന വഴിയെ വീടുകളില്‍ കേറി ഉള്ള ചാമ്പങ്ങ പറിക്കലും മാങ്ങ പറിക്കലും, പുളി പെറുക്കലും, പിന്നെ കുറെ തല്ല് പിടുത്തവും ഒക്കെ ആണ്...