Kuttikkanam tea gardens

Kuttikkanam is famous for its geenery and natural beauty. I was lucky to live there for 4 years during my college days.

RK Beach: Vishakhapatnam

Calm and beautiful beach where I have spend most of my weekends with friends during HPCL-Vizag project. Good people, Nice cuisine, year round festivals... I felt that Vizag people are born to celebrate. Vizag is simply Awsome..

Chennai Dosa

Never forget to taste the Dosa dishes before you leave chennai. It is tasty, healthy, Natural and Awsome...

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label സണ്ടേസ്കൂള്‍. Show all posts
Showing posts with label സണ്ടേസ്കൂള്‍. Show all posts

Wednesday, May 7, 2014

ഉണ്ണീശോക്ക് ഒരു കത്ത്...

ക്രിസ്മസിനോട് അനുബന്ധിച്ച് എല്ലാ പള്ളികളിലും നടത്തുന്ന ഒരു ഐറ്റം ആണ് ഉണ്ണീശോക്ക് കത്തെഴുതല്‍ മത്സരം..
അങ്ങനെ ആ സുദിനം എത്തി..
എല്ലാ അവന്മാരും അവള്മാരും ഭക്തി നിര്‍ഭരം ആയി പേപ്പറും പേനയും എടുക്കുന്നു... ഭവ്യതയോടെ എഴുത്ത് ആരംഭിക്കുന്നു...
നമ്മക്ക് മാത്രം ഒന്നും വരുന്നില്ല..
അപ്പുറത്തിരിക്കുന്ന ഫെലിക്സിന്‍റെ ഒന്ന് നോക്കിയാലോ..
എന്തേലും ഒരു ക്ലൂ കിട്ടിയാലോ..  രക്ഷ, ദൈവരാജ്യം, തുടങ്ങിയ വാക്കുകള്‍ കൂട്ടി എന്തോ കടുകട്ടി സാധനം ആണ് തട്ടി വിടുന്നത്.. ആ പോ...
എന്നാല്‍ പിന്നെ ഒരെണ്ണം അങ്ങ് താങ്ങിയേക്കാം , ഹല്ല പിന്നെ..
ഒന്ന് കുമ്പസരിച്ച നിര്‍വൃതിയോടെ എല്ലാ കുഞ്ഞാടുകളും തങ്ങളുടെ കത്തുകള്‍ തിരിച്ചെല്‍പിച്ചു...
അടുത്ത ഞായറാഴ്ച ആണ് ഫല പ്രഖ്യാപനം..

അച്ചന്‍ കുറച്ചു തിരഞ്ഞെടുക്കപ്പെട്ട കത്തുകളും ആയി ഞങ്ങളുടെ ക്ലാസ്സില്‍ എത്തി..
കത്തെഴുതല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നിങ്ങളുടെ ക്ലാസ്സിലെ ഒരു മിടുക്കന് ആണ് കിട്ടിയിരിക്കുന്നെ... എല്ലാവരുടെയും മുഖം വിടര്‍ന്നു..
കര്‍ത്താവേ ഇനി എനിക്കെങ്ങാനും ആണോ കിട്ടിയെക്കുന്നെ..
എന്‍റെ മനസ്സില്‍ പ്രതിക്ഷയുടെ ഒരു മലര്‍ വിടര്‍ന്നു..
ഞാന്‍ ഒന്ന് സൂക്ഷിച്ച് നോക്കി.. അതെ,, അത് തന്നെ.. എന്‍റെ കത്ത് അച്ചന്‍റെ കയ്യില്‍ കണ്ടു.. പക്ഷെ താഴെ ആണല്ലോ പിടിചെക്കുന്നെ...ഓ ഇനി ചിലപ്പോ പ്രോത്സാഹന സമ്മാനം ആയിരിക്കും കിട്ടിയത്..
അച്ചന്‍ അന്നൌന്‍സ് ചെയ്യാന്‍ തുടങ്ങി..
ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നത് നമ്മുടെ തോമാച്ചനാണ്..
അച്ചന്‍ കത്ത് വായിക്കാന്‍ തുടങ്ങി..
"സംപൂജ്യനായ ഉണ്ണിമിശിഹായെ..
രാജാക്കന്മാരുടെ രാജാവേ, നിനക്ക് ആയിരം സ്തോത്രങ്ങള്‍......... "
വായിച്ച് കഴിഞ്ഞപ്പോ ഒരു നൂറ്റമ്പത്തി മൂന്ന്‍ മണി ചൊല്ലിയ ക്ഷീണം ആയി അച്ചന്,  ഞങ്ങളും തളര്‍ന്നു...
അതെഴുതിയ തോമാച്ചനും സ്തോത്രം ചൊല്ലി അച്ചന്‍ കത്ത് മടക്കി..
എന്നിട്ട് അല്‍പ്പം കടുപ്പത്തോടെ പറഞ്ഞു..
" വളരെ സംപൂജ്യമായ മറ്റൊരു കത്തും കൂടെ വായിക്കാന്‍ ഒണ്ട്.. ക്ലാസ്സിലെ മറ്റൊരു മിടുക്കന്‍ എഴുതിയതാണ്.."
അപ്പോഴത്തെ ആവേശത്തിന് എന്തൊക്കെയോ എഴുതിയെങ്കിലും അതിത്ര പണിയാകുമെന്നു നമ്മള്‍ വിചാരിച്ചില്ല..

അച്ചന്‍ കത്ത് വായിച്ച് തുടങ്ങി..
" എത്രയും സ്നേഹം നിറഞ്ഞ ഉണ്ണീശോ അറിയുന്നതിന്.. എന്നാ ഒണ്ട് വിശേഷങ്ങള്‍ ഒക്കെ..  അവിടെ തണുപ്പൊക്കെ എങ്ങനൊണ്ട്, കാലിത്തൊഴുത്തില്‍ ഹീറ്റര്‍ ഒന്നും ഇല്ലാത്തോണ്ട് വല്ല്യ ബുദ്ധിമുട്ടാരിക്കും അല്ല്യോ.. അപ്പനും അമ്മയും ഒക്കെ എന്നാ പറയുന്നു,, ഈ ഇടെ പരീക്ഷയുടെ കാര്യം പറഞ്ഞ് അമ്മക്ക് ഒരു നേര്‍ച്ച ഒക്കെ നെര്‍ന്നിട്ടോണ്ടാരുന്നു, കാര്യമായിട്ട് ഒന്ന് ഗൌനിക്കാന്‍ പ്രത്യേകം പറയണേ.. പിന്നെ പ്രത്യേകം ആയിട്ട് ഒരു കാര്യം പറയാന്‍ ഉണ്ട്.. ഈ ഇയിടെയായിട്ടു യൂദാശ്ലീഹായുടെ ഡിമാന്റ് ഇച്ചിരെ കൂടുന്നൊണ്ട്.. പുള്ളി ഇപ്പൊ അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥന്‍ ആണല്ലോ.. ഇടയ്ക്കിടെ കാണിക്കുന്ന അത്ഭുതപ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും ഭക്തരുടെ ഇടയില്‍ പഴയപോലെ മാര്‍ക്കെറ്റില്ല.. അത് കൊണ്ട് നീയും ഇതുപോലെ ഏതേലും ഡിപ്പാര്‍ട്ട്മെന്‍റ് ഏറ്റെടുക്കണം... ഉണ്ണിമിശിഹായോടോള്ള പ്രത്യേക സ്നേഹം കൊണ്ടാണ് ഞാന്‍ ഈ പറയുന്നത് കേട്ടോ.
പിന്നെ കഴിഞ്ഞ ആഴ്ച്ച ഗീവര്‍ഗ്ഗീസ് പുന്ന്യാളന് 3 കുര്‍ബാനക്കുള്ള പണം കൊടുത്തതില്‍ അമര്‍ഷം ഒന്നും വിചാരിക്കരുത് കേട്ടോ.. ശത്രുദോഷം പോലെ ഉള്ള വര്‍ക്കുകള്‍ പുള്ളി ഗംഭീരം ആയിട്ട് ചെയ്തു തരും..
ഈയിടെ ആയിട്ട്  നിന്നെ വന്ന് കാണാത്തതില്‍ പരിഭവം കാണും എന്ന് എനിക്കറിയാം.. പരിഭവം തീര്‍ക്കാന്‍ ഞാന്‍ അങ്ങോട്ട്‌ ഒന്നിറങ്ങുന്നൊണ്ട്.. അപ്പൊ എല്ലാം പറഞ്ഞ പൊലെ... സമയം തീര്‍ന്നത് കൊണ്ട് കത്ത് നിര്‍ത്തുന്നു..."

സണ്ടേ സ്കൂളിന് അന്നത്തോടെ ഒരു തീരുമാനം ആയി എന്ന് ഞാന്‍ മനസ്സില്‍ ആശ്വസിച്ചു.... പക്ഷെ അത് കൊണ്ടൊന്നും തീര്‍നില്ല... നരകത്തിലേക്ക് ടിക്കെറ്റ് കണ്‍ഫേം ആയ ഒരുത്തന്‍ എന്നോള്ള ഒരു നെയിം ബോര്‍ഡ് ഒഴിച്ച് വേറെ ഒന്നും സംഭവിച്ചില്ല...

ചില സണ്ടേസ്കൂള്‍ ഓര്‍മ്മകള്‍

റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ പിറന്നത്‌ കൊണ്ട് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായിരുന്നു ഞായറാഴ്ചത്തെ വേദ പാഠ ക്ലാസ്സുകള്‍..
ആഴ്ച മുഴുവന്‍ ഒള്ള പള്ളിക്കൂട പഠിത്തം കഴിഞ്ഞിട്ട് പണ്ടാരം അടങ്ങാന്‍ ഒരു വേദ പാഠം..
ഞായറാഴ്ച വേദ പാടത്തിനോട് കലിപ്പ് തോന്നാന്‍ ഒരു കാ
രണം കൂടെ ഒണ്ടു...
സാക്ഷാല്‍ ശക്തിമാന്‍ സീരിയല്‍ ഞായറാഴ്ച ആണ് സംപ്രേക്ഷണം..
അന്നൊക്കെ ദൈവം കര്‍ത്താവിനെക്കാള്‍ ആരാധന തോന്നിയിരുന്നത് ശക്തിമാനോടായിരുന്നു..
ശക്തിമാന്‍ ശെരിക്കും ഒരുകാര്യത്തില്‍ ഉപകാരപ്പെട്ടു..
അന്ന് ശക്തിമാന്‍ കണ്ടത് കൊണ്ട് ഹിന്ദി പഠിച്ചു..

സ്കൂള്‍ പരീക്ഷകളില്‍ വലിയ തരക്കേടില്ലാത്ത മാര്‍ക്ക് കിട്ടുവെങ്കിലും എന്താണെന്നറിയില്ല, വേദ പാഠ പരീക്ഷ ജയിക്കാന്‍ പോലും നമ്മളെ കൊണ്ട് പറ്റില്ല...
രക്ഷ, ദൈവരാജ്യം, കര്‍ത്താവ്, തിരുസഭ.. ഈ വാക്കുകളുടെ ആവര്‍ത്തന വിരസത കൊണ്ട് തല ചെകിടിപ്പിക്കുന്ന ഒരേര്‍പ്പാട് ആണ് ഈ സണ്ടേസ്കൂള്‍..
എന്നാ കാണിച്ചാലും ജയിക്കാന്‍ പറ്റത്തില്ല.. സ്കൂളില്‍ ആറാം ക്ലാസ്സില്‍  രണ്ടു വട്ടം തോറ്റ തെരേസ ഒക്കെ പുട്ട് പോലെ ജയിക്കുമ്പോ നമ്മള്‍ മാത്രം എന്തുകൊണ്ട് പരാജിതന്‍ ആയി  എന്നതിന്‍റെ ലോജിക്ക് ഇത് വരെ പിടി കിട്ടിയിട്ടില്ല...
തട്ടി മുട്ടില്‍ ഏഴാം ക്ലാസ് വരെ കടന്നു കൂടി.. ഏഴാം ക്ലാസ്സിലെ വാദ്യാര്‍ ആളിച്ചിരെ മോടയാണ്‌..
പുള്ളിടെ കാര്‍ന്നോര്‍ നമ്മുടെ പറമ്പില്‍ പണ്ട് പണിയാന്‍ ഒക്കെ വന്നിരുന്നതാണ്..
അതിന്‍റെ കോമ്പ്ലക്സ് ആണോ എന്നറിയില്ല, പുള്ളി പണി തൊടങ്ങി..
ഇടി വെട്ടിയവന്‍റെ തലയില്‍ തേങ്ങ വീണു എന്ന അവസ്ഥ ആയി എന്‍റെത്.. ഒന്നാമത്തെ ഒരു കോപ്പും അറിയില്ല.. പിന്നെ അറ്റന്‍റന്‍സും ഇല്ല.. അപ്പൊ പുള്ളി പണിയും കൂടെ തുടങ്ങിയാലോ...
അങ്ങനെ എല്ലാ പരീക്ഷകളിലും നിലം തൊടാതെ പൊട്ടിയപ്പോള്‍ ഏഴാം ക്ലാസ്സില്‍ ഒരു തീരുമാനം ആയപോലെ ആയി..
ഒരു ദിവസം വാദ്യാരുടെ ബോറന്‍ ക്ലാസ്സിനിടെ അറിയാതെ ഒന്ന് ഉറങ്ങിപ്പോയി...
അതില്‍ തെറ്റ് പറയാന്‍ ഒക്കില്ല കേട്ടോ.. അതുക്കൂട്ട്‌ ബോറിംഗ് ...
എന്ന് വച്ച് തലക്കിട്ട് അടിക്കാന്‍ പാടുണ്ടോ...
പുള്ളി എന്‍റെ തലക്കിട്ട് ബുക്ക് വച്ച് ഒറ്റ അടി..
പെട്ടെന്നാണ് ബോധം വീണത്‌.. വേദനയും അതോടൊപ്പം നാണക്കേടും..
എന്തായാലും ആ സംഭവത്തോടെ നമ്മള്‍ പ്രസ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു..
അടുത്ത ആഴ്ച മുതല്‍ നമ്മള്‍ വീട്ടിലിരുപ്പ് തുടങ്ങി.. അപ്പൊ ദാണ്ടേ കിടക്കുന്നു അടുത്ത പൊല്ലാപ്പ്..
കന്ന്യാസ്ത്രിമാരും അച്ചനും ഒക്കെ വീട്ടില്‍..
എങ്ങനേലും തിരിച്ച് വരണം പോലും.. പെണ്ണ് കേട്ടണേല്‍ സര്‍ട്ടിഫിക്കറ്റ് വേണം പോലും...
ആദ്യത്തെ ഭീഷണി വിലപ്പോകുന്നില്ല എന്നായപ്പോള്‍ അപേക്ഷ ആയി..
ഇവിടെ പഠിക്കാന്‍ ബുദ്ധിമുട്ടാണേല്‍ കത്തിട്രല്‍ പള്ളില്‍ പോയി പഠിക്കാന്‍ ഉള്ള അവസരം തരാം എന്ന്.. അതും വിത്ത് പ്രമോഷന്‍... എന്നാ പിന്നെ ചെല്ലെടാ.. എന്ന് അപ്പനും കൂടെ പറഞ്ഞപ്പോ നമ്മള്‍ വീണ്ടും ആപ്പില്‍ ആയി..
വലിയ പള്ളിയിലേക്ക് നമ്മള്‍ വീണ്ടും... മടുക്ക് മടുക്കെ.....