Kuttikkanam tea gardens

Kuttikkanam is famous for its geenery and natural beauty. I was lucky to live there for 4 years during my college days.

RK Beach: Vishakhapatnam

Calm and beautiful beach where I have spend most of my weekends with friends during HPCL-Vizag project. Good people, Nice cuisine, year round festivals... I felt that Vizag people are born to celebrate. Vizag is simply Awsome..

Chennai Dosa

Never forget to taste the Dosa dishes before you leave chennai. It is tasty, healthy, Natural and Awsome...

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label ചെന്നൈ ജീവിതം. Show all posts
Showing posts with label ചെന്നൈ ജീവിതം. Show all posts

Friday, May 9, 2014

ചെന്നൈ ദോശ..

ചെന്നൈയില്‍ സ്പെഷ്യല്‍ എന്താ എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്നത് നല്ല നെയ്യില്‍ മോരിച്ചെടുത്ത പേപ്പര്‍ കനത്തില്‍ ഉള്ള ദോശയാണ്..
ഇന്ത്യയില്‍ ഏറ്റവും അധികം വെറൈറ്റി ദോശകള്‍ കിട്ടുന്ന സ്ഥലം ചെന്നൈ തന്നെ ആയിരിക്കണം...
സദാ പ്ലെയിന്‍ ദോശ മുതല്‍, മട്ടന്‍ ദോശ വരെ.. എല്ലാം നല്ല അടി പൊളി വിഭവങ്ങള്‍.
ചെന്നൈയില്‍ ദോശകള്‍ മാത്രം വില്‍ക്കുന്ന കടകള്‍ ഉണ്ട്, ദോശ ഹൌസ് , ദോശ സെന്‍റര്‍ തുടങ്ങിയ പേരുകളില്‍.
ദോശയുടെ എന്തേലും വെറൈറ്റി വിഭവം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ പോകാം..
കനം കുറഞ്ഞ ദോശയുടെ ഇടയില്‍ ചിക്കന്‍ മസാല വച്ച് പാക്ക് ചെയ്‌താല്‍ ചിക്കന്‍ ദോശ.. പനീര്‍ വച്ചാല്‍ പനീര്‍ ദോശ.. എല്ലാം മസാല ദോശയുടെ പലതരം വേര്‍ഷന്‍സ് .. പറയാന്‍ എളുപ്പം ആണേലും സംഗതി ഗംഭീരം ആണ്..

ദോശ മാത്രം അല്ല അതിന്‍റെ കൂടെ കിട്ടുന്ന ചട്ണിയും കലക്കന്‍ ആണ്..
ഒരു പ്ലെയിന്‍ ദോശ മേടിച്ചാല്‍ കൂടെ മിനിമം മൂന്ന്‍ തരം ചട്ണി എങ്കിലും കിട്ടും.. ചട്ണി കൊള്ളാമെങ്കിലും സാമ്പാര്‍ നമ്മുടെ നാട്ടിലെ അത്രേം ഒക്കില്ല..
ഒരുമാതിരി കാടിവെള്ളം കണക്കില്‍ ഇരിക്കും..
എന്നാലും ചട്നിയും സാമ്പാറും ദോശയും എല്ലാം കൂടെ മിക്സ് ആക്കി കഴിക്കാന്‍  ഒരു പ്രത്യേക സ്വാദാണ്.. കൂടെ കടുപ്പത്തില്‍ ഒരു കാപ്പിയും കൂടെ..

ചെന്നൈ ആട്ടോ...

ചെന്നൈ സിറ്റിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്നത് രണ്ട് സംഭവങ്ങള്‍  ആണ്.. പൊരിഞ്ഞ ചൂടും നല്ല മൊരിഞ്ഞ ദോശയും ...
പഠിത്തം ഒക്കെ കഴിഞ്ഞ് നാട്ടില്‍ ചെറിയ തരികിട പണി ഒക്കെയായി പുട്ടടിച്ച് നടക്കുമ്പോള്‍ ആണ് ചെന്നൈക്ക് ഒരു പണിക്കോള് കിട്ടുന്നത്.. അതൊരു ഏപ്രില്‍ മാസം ആയിരുന്നു.. ഫോണില്‍ ഇന്‍റര്‍വ്യു ഒക്കെ കഴിഞ്ഞ്, ജോയിനിംഗ് മേയ് ആദ്യം.. പെട്ടിം കിടക്കേം ഒക്കെ എടുത്ത് നമ്മള്‍ ചെന്നൈയില്‍ എത്തി..
എ സി ബസിന്‍റെ കുളിര്‍മയില്‍ നിന്നും ഞാന്‍ ചെന്നൈ മണ്ണിലേക്ക് കാലു കുത്തിയപ്പോള്‍ തന്നെ ഇതൊരു തീക്കളി ആണെന്ന് മനസ്സിലാക്കി..
നമ്മുടെ നാട്ടിലെ ചൂടൊന്നും ഒരു ചൂടല്ല എന്ന് മനസ്സിലാക്കിയ നിമിഷം ആയിരുന്നു അത്..
പെട്ടെന്ന് ആരോ ബാഗില്‍ പിടിച്ച് വലിക്കുന്നു.. നോക്കുമ്പോള്‍ ഒരു അണ്ണാച്ചിയാണ്.. ഒന്നല്ല ഒരായിരം അണ്ണാച്ചിമാര്‍ ഒണ്ട്..
ഉകാറുങ്ങെ ഉകാറുങ്ങെ.. എങ്കെ പോണം.. ബസില്‍ നിന്നും ഇറങ്ങിയവരെ തലങ്ങു വിലങ്ങു വിടാതെ പിടിക്കുകയാണ് ഓട്ടോ അണ്ണാച്ചികള്‍..
കര്‍ത്താവേ തമിഴിന്‍റെ എ ബി സി ഡി അറിയത്തില്ല..
കൂട്ടത്തില്‍ തറവാട്ടില്‍ പിറന്നവന്‍ എന്ന് തോന്നിയ ഒരു അണ്ണാച്ചിയെ ഞാന്‍ സെലക്റ്റ് ചെയ്തു.. പ്രൈവറ്റ് ബസ് സ്റ്റാണ്ട് വരെ പോണം എന്ന് ഒരുതരത്തില്‍ അവനെ പറഞ്ഞു മനസ്സിലാക്കി..
അവന്‍റെ തല്ലിപ്പൊളി ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു, നേരെ പോയി ഒരു യുടെന്‍ എടുത്ത് ഞാന്‍ നിന്നതിന്‍റെ നേരെ എതിരെ കൊണ്ടേ വണ്ടി നിര്‍ത്തിയിട്ട് എന്നോട് ഇറങ്ങാന്‍ പറഞ്ഞു.. എന്നിട്ട് 50 രൂപയും ചോദിച്ചു..
ഇതെന്നാ പോക്രിത്തരം ആണെന്ന് അറിയാവുന്ന ഭാഷയില്‍ ഞാന്‍ അവനോട് ചോദിച്ചു.. അങ്ങോട്ട്‌ വണ്ടി പോകത്തില്ല പോലും, ഇവിടുന്നു ഒരു ഊട് വഴി ഒണ്ടു പോലും.. ഞാന്‍ ഒച്ച എടുത്തപ്പോ അവന്‍ അടുത്തോള്ള അണ്ണാച്ചിമാരെ ഒക്കെ വിളിക്കാന്‍ തുടങ്ങി..
വെറുതെ വന്ന ദിവസം തന്നെ തല്ലു കൊള്ളണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ പിന്നെ അതങ്ങ് ഷെമിച്ചു..
നടക്കണ്ട  സാഹചര്യം വന്നാലും ചെന്നൈയില്‍ ഇനി ഓട്ടോ പിടിക്കില്ല എന്ന ശപഥവും എടുത്തു..