Thursday, May 15, 2014
ഒരു ജൂബിലിത്തിരുനാള്‍ ഓര്‍മ്മ..
അങ്ങനെ അത്തവണയും എത്തവണത്തെയും പോലെ ജൂബിലിത്തിരുന്നാള്‍ എത്തി.. മരിയന്‍ റാലിയും , ടാബ്ലോയും, രൂപം എഴുന്നെള്ളിരും, വെടിക്കെട്ടും,... അങ്ങനെ എല്ലാ കിടുപിടിയും ഒണ്ടായിരുന്നു...
എല്ലാ തിമിര്‍പ്പും കഴിഞ്ഞ് ഞാനും കൂട്ടുകാരന്‍ കണ്ണനും കൂടെ മടങ്ങുകയാണ്..
രാത്രി നടന്നാണ് വീട്ടിലേക്ക് മടക്കം..
ടൌണില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിക്കാണ് ട്രീസയുടെ വീട്.. റോഡിന്‍റെ തൊട്ട്അരികില്‍.. ട്രീസ ആരാന്ന് ചോദിക്കരുത്.. അത് പിന്നെ പറഞ്ഞു തരാം..
"എടാ കണ്ണാ ഇപ്പഴും ലൈറ്റ് ഒണ്ടല്ലോ.. അവള്‍ ഉറങ്ങിയില്ലേ.. " ഞാന്‍ തെല്ല് ആകാംഷയോടെ ചോദിച്ചു..
"ഹൊ... അവന്‍റെ ഒരു ജിജ്ഞാസ.. അവള്‍ടെ തന്തയെ അറിയാല്ലോ, തനി കാട്ടുമാക്കാന്‍ ആണ്.. " കണ്ണന്‍ കണ്ണുരുട്ടി..
ഉള്ളില്‍ കിടക്കുന്ന സ്പിരിറ്റിന്‍റെ സ്പിരിറ്റാണോന്നറിയില്ല.. വല്ലാത്ത ഒരു ധൈര്യം ആരുന്നു അപ്പോള്‍..
"എടാ കണ്ണാ അവള്‍ ഉറങ്ങിട്ടില്ല.. ദാണ്ടേ എനിക്കവളെ കാണാടാ..
ശോ എനിക്കിവിടുന്ന്‍ പോരാന്‍ തോന്നുന്നില്ലെടാ ..." ഞാന്‍ ആകെ ഒരു റൊമാന്റിക് മൂഡില്‍ എത്തി..
കണ്ണന്‍ 'പ' യില്‍ തുടങ്ങുന്ന എന്തോ ഒരു തെറിയാണ് മറുപടിയായിട്ട് പറഞ്ഞേ..
എന്നാലും അവളെ ഇത്രയും അടുത്ത് കണ്ട സ്ഥിതിക്ക് ചുമ്മാതെങ്ങനാ പോകുന്നെ...
എന്തേലും ഒക്കെ ചെയ്യാന്‍ ഒരു തോന്നല്‍..
"എടാ നമുക്ക് കോളിംഗ് ബെല്‍ അടിച്ചാലോ.."
"അടിച്ചിട്ട്???"
"അടിച്ചിട്ട് നമുക്കോടാം.."
അത് കേട്ടപ്പോ അവനും ഒരു രെസം ഒക്കെ തോന്നി..
അവന്‍ റോഡില്‍ നില്‍ക്കും, ഞാന്‍ ബെല്‍ അടിച്ചിട്ട് ഓടി ഇറങ്ങി വരും.. ഇതായിരുന്നു പ്ലാന്‍.
നല്ല കൂരാ കൂരിരുട്ടാണ്..
വീടിന്‍റെ അകത്തുന്ന് വരുന്ന വെളിച്ചം മാത്രം ഒണ്ടു പുറത്ത്..
ഞാന്‍ പമ്മി പമ്മി വാതില്‍ക്കല്‍ എത്തി..
സിഗരട്ട് പുകയുന്ന മണം വരുന്നൊണ്ട്... തന്ത അകത്തിരുന്ന് പുകക്കുവാരിക്കും..
ഞാന്‍ അകത്തേക്ക് നോക്കി.. ഒരു മഞ്ഞ ഫ്രോക്കും ഇട്ട് അവള്‍ എന്തോ വായിക്കുകയാണ്... ആഹഹ എന്താ സൗന്ദര്യം...
അതിന്‍റെ ഒരു ആവേശത്തില്‍ എന്‍റെ വിരലുകള്‍ കോളിംഗ് ബെല്ലില്‍ ആഞ്ഞു ആഞ്ഞു ഞെങ്ങി...
കിണി കിണി കിണി......
യ്യോ.. ഠോ....
കര്‍ത്താവേ..
ഉള്ളിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു..
നോക്കുമ്പോള്‍ ഒരു കറുത്ത രൂപം.. സാക്ഷാല്‍ കാട്ടുമാക്കാന്‍ അവളുടെ തന്ത കറിയാച്ചന്‍ മണ്ണ് തിന്നുന്നു...
തത്സമയം ആകാശത്തെക്ക് നോക്കി റം അടിച്ചോണ്ടിരിക്കുകയായിരുന്നു കറിയാച്ചന്‍ ..
ബെല്ലടി കേട്ട ഞെട്ടലില്‍ കറിയാച്ചനും കസേരയും പുറകോട്ട് മറിഞ്ഞതാണ്....
ഒച്ച കേട്ട ഞെട്ടലില്‍ സര്‍വ്വ ജീവനും എടുത്ത് ചാടി കറിയാച്ചന്‍റെ ഫുള്‍ റം ബോട്ടിലും ലിവര്‍ ഫ്രൈയും എന്‍റെ കാലു തട്ടി ചിതറി തെറിച്ചു.. റം നിലത്ത് വീണ ദുഃഖം കൊണ്ടാണോ എന്നറിയില്ല.. കറിയാച്ചന്‍ നിലത്തുന്ന്‍ എണിറ്റില്ല..
സര്‍വ്വ ജീവനും എടുത്തോണ്ട് ഓടിയ ഞാന്‍ ആ വീടിന്‍റെ മതില്‍ എങ്ങനെ ചാടിക്കടന്നു എന്നത് ഇപ്പഴും മനസ്സിലാകുന്നില്ല..
കണ്ണാ ഓടിക്കോടാ... പണി പാളി...
ഒച്ചയും ബഹളവും കേട്ട് അവിടിവിടങ്ങളില്‍ ഒക്കെ ലൈറ്റുകള്‍ വീഴുന്നൊണ്ടായിരുന്നു..
എവിടൊക്കെ ഇടിച്ചെന്നോ.. എന്തൊക്കെ പോയെന്നൊ ഒരു പിടുത്തവും ഇല്ല..
എന്തായായും ഞങ്ങള്‍ പിടിക്കപ്പെട്ടില്ല...
പുറത്ത് കാണത്തക്ക വിധം പരുക്കുകള്‍ ഇല്ലായിരുന്നു എങ്കിലും.. അവിടിവിടങ്ങളില്‍ ആയൊള്ള നീര് വലിയാന്‍ കുറച്ച് ടൈം എടുത്തു..
പിറ്റേന്ന് കവലക്കല്‍ ഒരു പുതിയ ന്യുസ്..
കറിയാച്ചന്‍റെ വീട്ടില്‍ കള്ളന്‍ കേറി... അതി സാഹസികമായി കള്ളനെ ആക്രമിച്ച കറിയാച്ചന്‍റെ തലക്ക് പിറകില്‍ മുറിവേറ്റു..
"എന്നാ കറിയാച്ചാ ഒണ്ടായെ??"
"ഓ ഒരുത്തന്‍ കക്കാന്‍ വീട്ടില്‍ കേറിതാ ... രണ്ട് കൊടുത്ത് വിട്ടിട്ടൊണ്ട് , ഇനി അവന്‍ ഈ വഴിക്ക് വരുകേല..." കറിയാച്ചന്‍ തട്ടി വിടുന്നോണ്ട്...
Wednesday, May 14, 2014
Tuesday, May 13, 2014
ഒരു ഊത്ത പിടുത്തം കഥ...
ഞങ്ങളുടെ നാട്ടില്‍ പുതുമഴയോട് അനുബന്ധിച്ച് നടക്കാറുള്ള ഒരു പ്രത്യേക കലാപരിപാടി ആണ് ഈ ഊത്ത പിടുത്തം.. വേനല്‍ക്കാലം കഴിഞ്ഞ് വരുന്ന ശക്തമായ പുതുമഴക്ക് സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ് ഊത്ത കേറ്റം.. കായലില്‍ പുതു വെള്ളം എത്തുമ്പോള്‍ അതിലൂടെ കായല്‍ മീനുകള്‍ മുട്ട ഇടുവാന്‍ വേണ്ടി ആറ്റിലെക്കും അത് വഴി തോട്ടിലേക്കും കേറി വരുന്നു.. ഈ സമയത്ത് വലയിട്ടും വെട്ടിയും ഒക്കെ ആയിട്ട് ഈ മീനുകളെ പിടിക്കുന്ന പരുപാടി ആണ് ഊത്ത പിടുത്തം.. നല്ല ഊത്ത കേറ്റം ആണേല്‍ ചാക്ക് കണക്കിനാണ് മീനുകളെ കിട്ടുക..
അങ്ങനെ ഒരു പുതുമഴക്കാലത്ത് വൈകുന്നേരം കട്ടനും അടിച്ചിരിക്കുമ്പോള്‍ ആണ് പെട്ടെന്നൊരു തോന്നല്‍.. ഊത്ത പിടിച്ചാലോ!!!
പെട്ടെന്ന് ആണ് എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തത്, എല്ലാ വിധ വേണ്ടാദീനങ്ങള്‍ക്കും ഏതു രാത്രിലും ഇറങ്ങി വരുന്ന സുഹൃത്തുക്കള്‍ ഉള്ളപ്പോള്‍ എല്ലാം പെട്ടെന്നായിരുന്നു...
അപ്പ പശുവിനു പുല്ലുവെട്ടാന്‍ തേച്ച് മിനുക്കി വച്ചേക്കുന്ന അരിവാള്‍, കിണറിന്‍റെ മുകളില്‍ ഇടാന്‍ വച്ചേക്കുന്ന ഒരു വല, രണ്ട് എമര്‍ജെന്‍സി ലൈറ്റുകള്‍, മീനുകളെ വാരിക്കൊണ്ട് വരാന്‍ രണ്ട് വലിയ ചാക്ക്... അങ്ങനെ എല്ലാവിധ സെറ്റപ്പുകളും ആയി ഞങ്ങള്‍ കണ്ടത്തിലേക്ക് നടന്നു..
"എടാ ഒരു ചാക്ക് എന്ന് പറഞ്ഞാല്‍ എത്ര കിലോ കാണുമെടാ.."
"ഒരു അമ്പത് കിലോ ഒക്കെ കാണും.. ഹൊ ഇതൊക്കെ എങ്ങനെ വീട്ടില്‍ എത്തിക്കുവോ.."
"വലിയ വാളയെ ഒക്കെ നമുക്ക് ചുട്ട് എടുക്കാം, പുല്ലന്‍ കറി വക്കുന്നതാ നല്ലത്.."
മീന്‍ കിട്ടിയാല്‍ എന്ത് ചെയ്യണം എന്നോള്ള കാര്യങ്ങള്‍ക്ക് ഒക്കെ ഞങ്ങള്‍ ഇതിനിടെ ഒരു തീരുമാനം ആക്കി..
അങ്ങനെ ഞങ്ങള്‍ കണ്ടത്തില്‍ എത്തി..
എടാ വേറെ ആരേം കാണുന്നില്ലല്ലോ... കണ്ണന്‍ തെല്ലത്ഭുതത്തോടെ ചോദിച്ചു..
ഇതിനൊക്കെ ആര്‍ക്കാടാ നേരം , ആരും വേണ്ട അതാ നല്ലത്.. മൊത്തം നമുക്ക് വാരം.. ഉണ്ണി ആര്‍ത്തിയോടെ പറഞ്ഞു..
കണ്ടം നിറഞ്ഞ് വെള്ളം കിടപ്പൊണ്ട്.. തോടും കണ്ടവും എല്ലാം ഒന്നായിട്ട് ഒഴുകുവാണ്.. ഞങ്ങള്‍ ലൈറ്റ് വെള്ളത്തിലേക്ക് അടിച്ചു,, അടി വരെ ക്ലിയര്‍ ആയിട്ട് കാണാം.. മീനിനെ ഒന്നും കാണുന്നില്ലല്ലോടാ ഉണ്ണി..
നമുക്ക് നോക്കാടാ.. ഒച്ച വക്കാതിരി.. മീനുകള്‍ പേടിച്ചോടും..
ഞങ്ങള്‍ പിന്നെ പമ്മി പമ്മി നടക്കാന്‍ തുടങ്ങി.. ഒരിടത്തും ഒന്നും കാണുന്നില്ല...
പാതിരാത്രിയിലാണോടാ നിന്‍റെ ഒക്കെ തപ്പല്‍ എന്ന മട്ടില്‍ തോട്ടിലെ സ്ഥിരം താമസക്കാരായ വാഴക്കാ വരയനും തുപ്പലുകൊത്തിയും ഒക്കെ ലൈറ്റടിക്കുന്നിടത്തുനിന്നും ഓടി മാറി..
കൂരാ കൂരിരുട്ടില്‍ നട്ടപ്പാതിരക്ക് നല്ല ചൂടും പറ്റി എല്ലാവരും ഉറങ്ങുമ്പോള്‍ ഞങ്ങള്‍ കുറച്ച് പേര്‍ തേരാ പാരാ...
എടാ സിറിളെ ഇനി നമ്മള്‍ കാക്കാന്‍ ഇറങ്ങിതാന്നു എങ്ങാനും ആള്‍ക്കാര് വിചാരിക്കുവോ..
ഒന്ന് പോടാ.. മിണ്ടാതെ നടക്കു..
മണിക്കൂര്‍ രണ്ടായി സമയം രാത്രി ഒന്നര.. ഒരു പരല്‍ മീനിനെ പോലും കിട്ടിയിട്ടും ഇല്ല..
ഞങ്ങള്‍ നിരാശരായി.. കിട്ടിയില്ലേലും വേണ്ടില്ല ഒന്ന്‍ കാണാന്‍ എങ്കിലും പറ്റിയാ മതിയാരുന്നു..
എടാ മീനോ കിട്ടുന്നില്ല, നമുക്ക് തവളയെ പിടിച്ചാലോ... അതാവുമ്പോ ഉറപ്പായിട്ടും കാണുവല്ലോ.. ഐഡിയ എന്‍റെ ആരുന്നു...
എല്ലാരുടെയും മുഖം വീണ്ടും തെളിഞ്ഞു..
കണ്ടത്തില്‍ മൊത്തം തവള കരയുന്ന ശബ്ദമാണ്.. ഞങ്ങള്‍ ചാക്കുമായി വീണ്ടും കണ്ടത്തില്‍ ഇറങ്ങി..
അപ്പോളാണ് ഒരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത്.. ഞങ്ങള്‍ നില്‍കുന്ന സ്ഥലത്തെ തവളകള്‍ ഒന്നും ഒച്ച ഇടുന്നില്ല..
ഞങ്ങള്‍ മറ്റൊരിടത്തോട്ട് നീങ്ങി.. അവിടെയും അതെ പോലെ തന്നെ..
തവളയുടെ ശബ്ദത്തിന്‍റെ ഉറവിടം തേടി ഞങ്ങള്‍ കണ്ടത്തില്‍ നടന്നു നടന്നു വലഞ്ഞു..
തളര്‍ന്ന് ഒരിടത്ത് ഇരുന്നു... എടാ മീനില്ലാതെ എങ്ങനെ വീട്ടില്‍ കേറും... കോട്ടക്ക് മീനും കൊണ്ട് വരും എന്നാ വീട്ടില്‍ പറഞ്ഞെക്കുന്നെ.. എല്ലാര്‍ക്കും അതായിരുന്നു സങ്കടം.. ലൈറ്റൊക്കെ ഓഫ് ചെയ്ത് ഇരിക്കുമ്പോള്‍ പെട്ടെന്ന്..
പേക്രോം.. പേക്രോം...
ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ തൊട്ടു പുറകിന്നു..
പെട്ടെന്ന് ലൈറ്റ് ഓണ്‍ ആക്കി ഞങ്ങള്‍ ചാടി വീണു...
പിടിയെടാ.. തോര്‍ത്തിട്ട് പിടി.. ചുരുട്ടി എടുക്കു...
ഞങ്ങളുടെ അലറല്‍ കേട്ട് അടുത്തുള്ള വീട്ടുകാര്‍ വരെ എണിറ്റു ലൈറ്റിട്ടു..
എന്തായാലും ഒരു തവളയെ കിട്ടിയല്ലോ...
പൊരിച്ചടിക്കാന്‍ ഉള്ള ഇരയെ ഞങ്ങള്‍ തുറന്നു കണ്ടു ...
ഇത്തിരിം പോന്ന ഒരു പച്ച തവള..
പാവത്തിനെ വെറുതെ വിട്ടാലോ എന്ന് വരെ ഞങ്ങള്‍ ആലോചിച്ചു...
എന്നാലും കിട്ടിയതല്ലേ കളയണ്ട എന്നും വിചാരിച്ച്.. ഞങ്ങള്‍ മടങ്ങാന്‍ ഉള്ള തയ്യാറെടുപ്പായി...
പെട്ടെന്നാണ് ജോയിപ്പന്‍റെ കണ്ണില്‍ അത് പെട്ടത്..
ഡാ.. ദാണ്ടേ ... നോക്കെടാ...
ടാ പുല്ലനാ,, അല്ലേടാ വാളയാ..
അരിവാള്‍ എടുക്ക്, പെട്ടെന്ന്‍.. എടാ അത് ചതുപ്പിലോട്ടാ കേറിയെക്കുന്നെ..
കേറി വെട്ടെടാ ... സിറിള്‍ അരിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി..
അത്രേം നേരത്തെ കാത്തിരിപ്പിന്‍റെ ദേഷ്യം മൊത്തം വെട്ടി തീര്‍ത്തു..
ടാ ചോര.. വെള്ളത്തില്‍ ചോര..
വെട്ട് കൊണ്ടെടാ.. ഞങ്ങള്‍ ആര്‍ത്ത് വിളിച്ചു..
ചേറില്‍ നിന്നും തലങ്ങും വിലങ്ങും വെട്ട് കൊണ്ട ചേതന അറ്റ ആ മീനിനെ ഞങ്ങള്‍ പെറുക്കി എടുത്തു...
എല്ലാവരിലും ഒരു യുദ്ധം ജയിച്ച പ്രതീതി..
അഭിമാനത്തോടെ നെഞ്ചും വിരിച്ച് ഞങ്ങള്‍ വീട്ടിലേക്ക് നടന്നു..
പിറ്റേന്ന് മുളകിട്ട് വറുത്ത ഒരു പീസ് മീനും ഒരു നുള്ള് തവള വറുത്തതും കഴിച്ചപ്പോള്‍ എന്തൊരു ആസ്വാദനം..
എടാ ഈ തവള വറുത്തത് ഒരു സംഭവം തന്നെ ആണല്ലേ..
പിന്നല്ലേ.. തവള കഴിച്ചാല്‍ കുതിരയുടെ ആരോഗ്യം വക്കുമെന്നാ പണ്ടുള്ളവര്‍ പറയുന്നേ...

നടുവ് വേദന കഴുത്ത് വേദന - ആയുര്‍വേദ പരിഹാരം
നടുവേദന
നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് കഴുത്തുവേദന. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ന്റെ പ്രധാന ലക്ഷണം പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്. ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട് തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ് ശക്‌്തമായ വേദന അനുഭവപ്പെടുന്നത്. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത് കണ്‌ഠ പ്രദേശത്തെ ഏഴ് കശേരുക്കളാണ്. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഫലപ്രദമായ ചികിത്സകളാണ്‌്. ആയുര്‍വേദം ഒരു ചികിത്സാശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്. രോഗ ചികിത്സയ്‌ക്കു പുറമെ രോഗ പ്രതിരോധത്തിന് അനുഷ്‌ഠിക്കേണ്ട ദിന ചര്യകളൊക്കയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയും കുറിച്ച് ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ് ആയുര്‍വേദ ശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറുക്കത്തിന് അടിമപ്പെട്ട്, ഫാസ്‌റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയൊ ഏറ്റുവാങ്ങുന്ന രോഗ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന് യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഓരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ് ആയുര്‍വേദത്തില്‍. മഴക്കാല വാതരോഗങ്ങളെ അതിജീവിക്കുവാന്‍ പഴയ നമ്മുടെ പൂര്‍വ്വികര്‍ അനുഷ്‌ടിച്ചു വന്ന തേച്ചുകുളിയും, പഥ്യനിഷ്‌ഠയോടെയുള്ള മരുന്നു സേവനവും, വ്യായാമവും അവര്‍ക്ക് ദീര്‍ഘായുസ് പ്രദാനം ചെയ്‌തിരുന്നു. പഴയ തലമുറ 90 ഉം 100 ഉം വര്‍ഷം ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്‌ക്ക് 60 ത് പോലും തികയ്‌ക്കുവാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥ, പഴമയുടെ പെരുമയിലേയ്‌ക്കും, പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ മഹത്വത്തിലേയ്‌ക്കും ചിട്ടയായ ജീവിത ചര്യയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.
നടുവേദനപോലുള്ള രോഗത്തിന് ആയൂര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്ത് നീര് മാറുന്നതിനും, പേശികള്‍ക്കും അസ്‌ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്‌തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.മുരിങ്ങത്തൊലി, വെളുത്തുള്ളി, കാര്‍ത്തോട്ടിവേര്, ദേവതാരം, കടുക്, ചിറ്റരത്ത, കൊട്ടം, ചുക്ക്, വയമ്പ് ഇവ സമാനമായി പൊടിച്ചത് വാളന്‍പുളിയില്‍ അരിക്കാടി തളിച്ച് ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു ലേപനം ചെയ്യുന്നത് നീരുമാറുന്നതിന് സഹായകമാണ്.രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്‌തകം, ഗുല്‍ലുപുതിക്‌തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്‌ഥയ്‌ക്കനുസരിച്ച് മേമ്പൊടി ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്.
കുഴമ്പുകള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ പുരട്ടി പത്രപോടല സ്വേദം, ഷാഷ്‌ടിക പിണ്ഡസ്വേദം മുതലായവ ചെയ്യുന്നത് നീര്‍ക്കോളും, വേദനയും മാറുന്നതിനും പേശികള്‍ക്കും അസ്‌ഥികള്‍ക്കും ബലം കിട്ടുന്നതിനും വളരെ നല്ലതാണ്. 15 മില്ലി നിര്‍ഗുണ്ഡിസ്വരസം (കരിനൊച്ചിയിലയുടെ നീര്), 15 മില്ലി ശുദ്ധി ചെയ്‌ത ആവണക്കെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ മൂന്ന് ദിവസം കഴിക്കുന്നത് നടുവേദനയ്‌ക്ക് ശമനം ലഭിക്കുന്നതിന് സഹായിക്കുന്നു. പതിമൂന്ന്‌വിധം സ്വേദ കര്‍മ്മങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. രോഗിയുടെ അവസ്‌ഥയ്‌ക്കനുസരിച്ച് ഇവയില്‍ യുക്‌തമായ ചികിത്സകള്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന സ്വേദ കര്‍മ്മങ്ങളും, തിരുമ്മു ചികിത്സയും സ്‌ഥാനഭ്രംശം സംഭവിച്ച കശേരുക്കള്‍ യഥാസ്‌ഥാനത്തു കൊണ്ടുവരുന്നതിനും, സംജ്‌ഞാന നാഡികള്‍ക്ക്‌് ബലം നല്‍കുന്നതിനും, ഞരമ്പുകളിലൂടെയുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു. അസ്‌ഥികള്‍, നാഡികള്‍, മര്‍മസ്‌ഥാനങ്ങള്‍ ഇവ മനസ്സിലാക്കി യഥാവിധി മര്‍ദം നല്‍കിവേണം തിരുമു ചികിത്സ ചെയ്യുവാന്‍. 'ചരക ശാസ്‌ത്രത്തില്‍' ഉന്‍മര്‍ദനം , സംവഹനം , അവപീഡനം എന്നിവ വിവരിക്കുന്നുണ്ട്. ഇത്തരം ചികിത്സകള്‍ക്കായി ശാസ്‌ത്രം പഠിച്ചു പരിചയസമ്പന്നരായ വ്യക്‌തികളെ മാത്രമേ സമീപിക്കാവു. അല്ലാത്ത പക്ഷം ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ. ചിട്ടയായി ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയും വളരെ ഗുണം ചെയ്യുന്നതായി കാണപ്പെടുന്നു.
കഴുത്തുവേദന
നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് കഴുത്തുവേദന. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ന്റെ പ്രധാന ലക്ഷണം പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്. ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട് തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ് ശക്‌്തമായ വേദന അനുഭവപ്പെടുന്നത്. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത് കണ്‌ഠ പ്രദേശത്തെ ഏഴ് കശേരുക്കളാണ്. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഫലപ്രദമായ ചികിത്സകളാണ്‌്. ആയുര്‍വേദം ഒരു ചികിത്സാശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്. രോഗ ചികിത്സയ്‌ക്കു പുറമെ രോഗ പ്രതിരോധത്തിന് അനുഷ്‌ഠിക്കേണ്ട ദിന ചര്യകളൊക്കയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയും കുറിച്ച് ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ് ആയുര്‍വേദ ശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറുക്കത്തിന് അടിമപ്പെട്ട്, ഫാസ്‌റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയൊ ഏറ്റുവാങ്ങുന്ന രോഗ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന് യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഓരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ് ആയുര്‍വേദത്തില്‍. മഴക്കാല വാതരോഗങ്ങളെ അതിജീവിക്കുവാന്‍ പഴയ നമ്മുടെ പൂര്‍വ്വികര്‍ അനുഷ്‌ടിച്ചു വന്ന തേച്ചുകുളിയും, പഥ്യനിഷ്‌ഠയോടെയുള്ള മരുന്നു സേവനവും, വ്യായാമവും അവര്‍ക്ക് ദീര്‍ഘായുസ് പ്രദാനം ചെയ്‌തിരുന്നു. പഴയ തലമുറ 90 ഉം 100 ഉം വര്‍ഷം ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്‌ക്ക് 60 ത് പോലും തികയ്‌ക്കുവാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥ, പഴമയുടെ പെരുമയിലേയ്‌ക്കും, പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ മഹത്വത്തിലേയ്‌ക്കും ചിട്ടയായ ജീവിത ചര്യയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.
സന്താന പ്രാപ്തിക്ക്...
ചരക സംഹിത : വാജീകരണ ഔഷധങ്ങള്‍
----------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------
നായ്ക്കുരുണ വിത്ത്,ഉഴുന്ന് ,ഈത്തപ്പഴം,ശതാവരി കിഴങ്ങ് ,വന്‍ കൊട്ടക്കായ ,മുന്തിരിങ്ങാ ഇവയെല്ലാം കൂടെ ഒരിടങ്ങഴി എടുത്തു രണ്ടിടങ്ങഴി പാലും രണ്ടിടങ്ങഴി ശുദ്ധ ജലവും ചേര്‍ത്തു കഷായം വെച്ചതു നാലിലോന്നയാല്‍ അതില്‍ പഞ്ചസാര കൂവപ്പൊടി പുതിയ പശുവിന്‍ നെയ്യ് ഇവ ആറാറു പലം ചേര്‍ത്തു യോജിപ്പിച്ച് ചെറുതേന്‍ ചേര്‍ത്തു സേവിക്കുകയും ഇത് സേവിക്കുമ്പോള്‍ നവരയരി ചോറ് ഉണ്ണുകയും വേണം .ഇത് സേവിച്ചാല്‍ വൃദ്ധനും ധാരാളം സന്താനങ്ങള്‍ ഉണ്ടാകുകയും യുവാവിനെ പോലെ ധ്വജ ഹര്ഷമുണ്ടാകു കയും ചെയ്യും .
----------------------------------------------------------------------------------------------------------------------------
ചടകപക്ഷി ,അരയന്നം, കോഴി ,മയില്‍ ചീങ്കണ്ണി മുതലായവയുടെ ശുക്ലം വൈദ്യന്‍ ശേഖരിച്ചു പശുവിന്‍ നെയ്യ് ,പന്നി ,കുലിംഗപക്ഷി എന്നിവയുടെ വസ ,നവരയരി ,ഗോതമ്പ് എന്നിവയുടെ ചൂര്‍ണം എന്നിവയെല്ലാം കൂടി യോജിപ്പിച്ച് അത് കൊണ്ട് അപ്പം ,വട ,തിരിയപ്പം തുടങ്ങിയ ഏതെങ്കിലും പലഹാരങ്ങള്‍ ഉണ്ടാക്കി കഴിച്ചാല്‍ ആ പുരുഷന് ശുക്ലം നിറഞ്ഞിരിക്കുകയും ശുക്ലം സ്തംപിക്കുകയും ചെയ്തു ശരിയാ ധ്വജ ഹര്ഷതോട് കൂടി കുതിരയെപ്പോലെ യഥേഷ്ടം മൈഥുനം ചെയ്യുവാന്‍ കഴിയും .
----------------------------------------------------------------------------------------------------------------------------
നവരയരി പശുവിന്‍ പാലില്‍ നല്ലവണ്ണം കുതിര്‍ത്തു വെച്ച് കുതിര്‍ന്നാല്‍ ഉണക്കാതെ തന്നെ ഉരലില്‍ ഇട്ടിടിക്കണം . ആ ഇടിച്ച അരിയില്‍ കുറച്ചു പശുവിന്‍ പാല്‍ ചേര്‍ത്തു തുണി കെട്ടി അരിക്കണം .അരിച്ച തുണിയില്‍ ശേഷിച്ച അരി വീണ്ടും ഉരലിലിട്ടു ഇടിച്ചു പശുവിന്‍ പാലില്‍ കലക്കി അരിചെടുക്കനം. അരിച്ചെടുത്ത രസത്തില്‍ അതിനു തുല്യം പശുവില്‍ പാല്‍ ചേര്‍ത്തു മന്ദാഗ്നിയില്‍ പാകം ചെയ്യണം . ഈ പാല്‍ വറ്റിയാല്‍ രസത്തിന് സമമായി നായികുരുണ പരിപ്പിന്റെ കഷായം ചേര്‍ത്തു പാകം ചെയ്യണം ഇത് പോലെ കുറുന്തോട്ടി വേര് ,കാട്ടുഴുന്നിന്‍ വേര് ,കാട്ടു പയറിന്‍ കിഴങ്ങ് ,അടപതിയന്‍ കിഴങ്ങ് ,ജീവകം , ഋദ്ധി,ഇടവകം ,കാകോളി ,ഞെരിഞ്ഞില്‍ ,ഇരട്ടി മധുരം , ശതാവരി ക്കിഴങ്ങ് ,പാല്‍ മുതക്കിന്‍ കിഴങ്ങ് ,മുന്തിരിങ്ങാ , ഈന്തപ്പഴം ഇവ ഓരോന്നിന്റെയും കഷായം പ്രത്യേകം പ്രത്യേകം ചേര്‍ത്തു പാകം ചെയ്യണം. പിന്നീട് ഇതില്‍ കൂവപ്പൊടി ,നവരയരി ,ചെന്നല്ലരി ,ഗോതമ്പ് എന്നിവയുടെ ചൂര്‍ണം സമമായെടുത്തു സാന്ദ്രമാകുവാന്‍ വേണ്ടുന്നത്ര അളവില്‍ യോജിപ്പിച്ച് അതില്‍ നല്ല മധുരം ഉണ്ടാകത്തക്ക വിധത്തില്‍ തേനും പഞ്ചസാരയും ചേര്‍ത്തു ലന്തക്കുര്വിന്റെ അളവില്‍ ഗുളികയാക്കി നെയ്യില്‍ വറുത്തെടുക്കണം.ഇത് അഗ്നി ബലത്തിനനുസരിച്ചു സേവിക്കുകയും ഇത് സേവിക്കുമ്പോള്‍ പാലും മാംസ രസവും കൂട്ടി ആഹാരം കഴിക്കുകയും വേണം . ഇത് സേവിച്ചാല്‍ വൃദ്ധന് പോലും ധാരാളം സന്തങ്ങള്‍ ഉണ്ടാകും .

Friday, May 9, 2014
ചെന്നൈ ദോശ..
ചെന്നൈയില്‍ സ്പെഷ്യല്‍ എന്താ എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്നത് നല്ല നെയ്യില്‍ മോരിച്ചെടുത്ത പേപ്പര്‍ കനത്തില്‍ ഉള്ള ദോശയാണ്..
ഇന്ത്യയില്‍ ഏറ്റവും അധികം വെറൈറ്റി ദോശകള്‍ കിട്ടുന്ന സ്ഥലം ചെന്നൈ തന്നെ ആയിരിക്കണം...
സദാ പ്ലെയിന്‍ ദോശ മുതല്‍, മട്ടന്‍ ദോശ വരെ.. എല്ലാം നല്ല അടി പൊളി വിഭവങ്ങള്‍.
ചെന്നൈയില്‍ ദോശകള്‍ മാത്രം വില്‍ക്കുന്ന കടകള്‍ ഉണ്ട്, ദോശ ഹൌസ് , ദോശ സെന്‍റര്‍ തുടങ്ങിയ പേരുകളില്‍.
ദോശയുടെ എന്തേലും വെറൈറ്റി വിഭവം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ പോകാം..
കനം കുറഞ്ഞ ദോശയുടെ ഇടയില്‍ ചിക്കന്‍ മസാല വച്ച് പാക്ക് ചെയ്‌താല്‍ ചിക്കന്‍ ദോശ.. പനീര്‍ വച്ചാല്‍ പനീര്‍ ദോശ.. എല്ലാം മസാല ദോശയുടെ പലതരം വേര്‍ഷന്‍സ് .. പറയാന്‍ എളുപ്പം ആണേലും സംഗതി ഗംഭീരം ആണ്..
ദോശ മാത്രം അല്ല അതിന്‍റെ കൂടെ കിട്ടുന്ന ചട്ണിയും കലക്കന്‍ ആണ്..
ഒരു പ്ലെയിന്‍ ദോശ മേടിച്ചാല്‍ കൂടെ മിനിമം മൂന്ന്‍ തരം ചട്ണി എങ്കിലും കിട്ടും.. ചട്ണി കൊള്ളാമെങ്കിലും സാമ്പാര്‍ നമ്മുടെ നാട്ടിലെ അത്രേം ഒക്കില്ല..
ഒരുമാതിരി കാടിവെള്ളം കണക്കില്‍ ഇരിക്കും..
എന്നാലും ചട്നിയും സാമ്പാറും ദോശയും എല്ലാം കൂടെ മിക്സ് ആക്കി കഴിക്കാന്‍ ഒരു പ്രത്യേക സ്വാദാണ്.. കൂടെ കടുപ്പത്തില്‍ ഒരു കാപ്പിയും കൂടെ..
ചെന്നൈ ആട്ടോ...
ചെന്നൈ സിറ്റിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്നത് രണ്ട് സംഭവങ്ങള്‍ ആണ്.. പൊരിഞ്ഞ ചൂടും നല്ല മൊരിഞ്ഞ ദോശയും ...
പഠിത്തം ഒക്കെ കഴിഞ്ഞ് നാട്ടില്‍ ചെറിയ തരികിട പണി ഒക്കെയായി പുട്ടടിച്ച് നടക്കുമ്പോള്‍ ആണ് ചെന്നൈക്ക് ഒരു പണിക്കോള് കിട്ടുന്നത്.. അതൊരു ഏപ്രില്‍ മാസം ആയിരുന്നു.. ഫോണില്‍ ഇന്‍റര്‍വ്യു ഒക്കെ കഴിഞ്ഞ്, ജോയിനിംഗ് മേയ് ആദ്യം.. പെട്ടിം കിടക്കേം ഒക്കെ എടുത്ത് നമ്മള്‍ ചെന്നൈയില്‍ എത്തി..
എ സി ബസിന്‍റെ കുളിര്‍മയില്‍ നിന്നും ഞാന്‍ ചെന്നൈ മണ്ണിലേക്ക് കാലു കുത്തിയപ്പോള്‍ തന്നെ ഇതൊരു തീക്കളി ആണെന്ന് മനസ്സിലാക്കി..
നമ്മുടെ നാട്ടിലെ ചൂടൊന്നും ഒരു ചൂടല്ല എന്ന് മനസ്സിലാക്കിയ നിമിഷം ആയിരുന്നു അത്..
പെട്ടെന്ന് ആരോ ബാഗില്‍ പിടിച്ച് വലിക്കുന്നു.. നോക്കുമ്പോള്‍ ഒരു അണ്ണാച്ചിയാണ്.. ഒന്നല്ല ഒരായിരം അണ്ണാച്ചിമാര്‍ ഒണ്ട്..
ഉകാറുങ്ങെ ഉകാറുങ്ങെ.. എങ്കെ പോണം.. ബസില്‍ നിന്നും ഇറങ്ങിയവരെ തലങ്ങു വിലങ്ങു വിടാതെ പിടിക്കുകയാണ് ഓട്ടോ അണ്ണാച്ചികള്‍..
കര്‍ത്താവേ തമിഴിന്‍റെ എ ബി സി ഡി അറിയത്തില്ല..
കൂട്ടത്തില്‍ തറവാട്ടില്‍ പിറന്നവന്‍ എന്ന് തോന്നിയ ഒരു അണ്ണാച്ചിയെ ഞാന്‍ സെലക്റ്റ് ചെയ്തു.. പ്രൈവറ്റ് ബസ് സ്റ്റാണ്ട് വരെ പോണം എന്ന് ഒരുതരത്തില്‍ അവനെ പറഞ്ഞു മനസ്സിലാക്കി..
അവന്‍റെ തല്ലിപ്പൊളി ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു, നേരെ പോയി ഒരു യുടെന്‍ എടുത്ത് ഞാന്‍ നിന്നതിന്‍റെ നേരെ എതിരെ കൊണ്ടേ വണ്ടി നിര്‍ത്തിയിട്ട് എന്നോട് ഇറങ്ങാന്‍ പറഞ്ഞു.. എന്നിട്ട് 50 രൂപയും ചോദിച്ചു..
ഇതെന്നാ പോക്രിത്തരം ആണെന്ന് അറിയാവുന്ന ഭാഷയില്‍ ഞാന്‍ അവനോട് ചോദിച്ചു.. അങ്ങോട്ട് വണ്ടി പോകത്തില്ല പോലും, ഇവിടുന്നു ഒരു ഊട് വഴി ഒണ്ടു പോലും.. ഞാന്‍ ഒച്ച എടുത്തപ്പോ അവന്‍ അടുത്തോള്ള അണ്ണാച്ചിമാരെ ഒക്കെ വിളിക്കാന്‍ തുടങ്ങി..
വെറുതെ വന്ന ദിവസം തന്നെ തല്ലു കൊള്ളണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ പിന്നെ അതങ്ങ് ഷെമിച്ചു..
നടക്കണ്ട സാഹചര്യം വന്നാലും ചെന്നൈയില്‍ ഇനി ഓട്ടോ പിടിക്കില്ല എന്ന ശപഥവും എടുത്തു..

Thursday, May 8, 2014
തോട്ടുങ്കല്‍ അപ്പൂപ്പന്‍റെ മുണ്ടും നേരിയതും...
പാലായിലെ പഴയകാല പ്രമാണിയും സര്‍വ്വോപരി ഫലിത പ്രിയനും ആയിരുന്നു തോട്ടുങ്കല്‍ അപ്പൂപ്പന്‍. അപ്പൂപ്പന്‍ എല്ലാ കാര്യങ്ങളെയും വളരെ നര്‍മ്മത്തോടെ കൈകാര്യം ചെയ്യുന്ന ആളായിരുന്നു..
അക്കാലാത്ത് പാലാ കുരിശു പള്ളിക്കല്‍ ഒരു കള്ളുകുടിയന്‍ ഉണ്ടായിരുന്നു.. മത്തായി എന്നാണ് പേര്. മത്തായി കള്ളടിച്ചാല്‍ ആരെയും തെറി വിളിക്കും . ഒരു പ്രമാണി ആയോണ്ട് സ്ഥിരമായി അപ്പൂപ്പന്‍ ആയിരുന്നു മത്തായിയുടെ ഇര.. അപ്പൂപ്പന് കുലുക്കം ഇല്ലെന്നു കണ്ടപ്പോ മത്തായി തെറിയുടെ വോള്‍ടെജ് കൂട്ടി... കടു കട്ടി സാധങ്ങള്‍ വരാന്‍ തുടങ്ങിയപ്പോ അപ്പൂപ്പനും തോന്നി, ഇതിനൊരു മൂക്ക് കയര്‍ ഇടണം എന്ന്..

അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരം മത്തായി ഫുള്‍ ഫിറ്റില്‍ കുരിശു പള്ളിക്കവലയില്‍ എത്തി..
നല്ല ഐസില്‍ പൊതിഞ്ഞതുക്കൂട്ട് തെറിയാണ് മത്തായി വിടാന്‍ തുടങ്ങിയത്..
അപ്പൂപ്പന്‍ പതുക്കെ കസേര ഒക്കെ വെളിയിലേക്ക് ഇട്ട് വിശദമായിട്ട് തെറി ആസ്വദിച്ചു..
അന്നത്തെ തെറി മതിയാക്കി മത്തായി പോകാന്‍ ഒരുങ്ങിയപ്പോള്‍ അപ്പൂപ്പന്‍ മത്തായിയെ വിളിച്ചിട്ട് പറഞ്ഞു,..
"എടാ മത്തായി ഇന്നത്തെ തെറി വിളി കലക്കി, നീ തകര്‍ത്ത് കളഞ്ഞല്ലോടാ.. നീ എന്തായാലും ഇത്രേം കഷ്ടപ്പെട്ടതല്ലേ, ഈ മുണ്ടും നേരിയതും നിനക്കിരിക്കട്ടെ... ഇതേ എന്‍റെ കയ്യില്‍ തരാന്‍ ഒള്ളു... നീ ഒരു കാര്യം ചെയ്യ്, നാളെ ഇതിലെ നമ്മുടെ ദിവാന്‍ വരുന്നൊണ്ട്.. പുള്ളിയെ നീ കനത്തില്‍ രണ്ടെണ്ണം കേള്‍പിച്ചാല്‍ ഇതിലും നല്ലത് എന്തേലും കിട്ടും..."
മത്തായി വളരെ സന്തോഷവാനായി മടങ്ങി.
പിറ്റേന്ന് അതിലും ഉന്മേഷവാനായി അടിച്ച് പൂക്കുറ്റിയായി മത്തായി കവലയില്‍ എത്തി... അപ്പൂപ്പന്‍ പറഞ്ഞ പോലെ ദിവാന്‍ എത്തിയിട്ടൊണ്ട്..
എന്തായാലും പറ്റിയ അവസരം തന്നെ..
മത്തായി മുണ്ടൊക്കെ പറിച്ചെറിഞ്ഞിട്ടു തെറി തുടങ്ങി..
മത്തായിയുടെ തെറി കേള്‍ക്കാന്‍ ആളും കൂടി, ആള്‍ക്കാര്‍ കൂടിയപ്പോള്‍ നല്ല ആവേശത്തോടെ മത്തായി തെറി തുടര്‍ന്നു..
എന്തായാലും തെറി മുഴുവിക്കുന്നതിന് മുന്നേ തന്നെ പോലീസ്കാര് മത്തായിയെ പിടി കൂടി കെട്ടിയിട്ടു...
101 ചാട്ടവാര്‍ അടിക്ക് ദിവാന്‍ ഉത്തരവിടുകയും ചെയ്തു..
അങ്ങനെ മത്തായിക്കിട്ടു രണ്ട് കൊടുക്കണം എന്ന അടിസ്ഥാന ആവശ്യവും ദിവാനിട്ട് നാലെണ്ണം പറയണം എന്ന ചിരകാല സ്വപ്നവും അപ്പൂപ്പന്‍ സാധിച്ചെടുത്തു...
അപ്പൂപ്പന്‍ മണ്ണടിഞ്ഞിട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും അപ്പൂപ്പന്‍റെ മുണ്ടും നേരിയതും എന്നത് ഒരു ശൈലി ആയി പാലായില്‍ ഇന്നും അറിയപ്പെടുന്നു...
എന്തോന്നാണീ പ്രപഞ്ചം....
അന്തം ഇല്ലാത്ത എന്തേലും ചിന്തിക്കണം എന്നോള്ളവര്‍ക്ക് വളരെ പ്രയോജനകരമായ ഒരു വിഷയം ആണീ പ്രപഞ്ചം...
ശെരിക്കും ഈ പ്രപഞ്ചം എന്ന് പറഞ്ഞാല്‍ എന്താണ് സംഭവം... നമുക്ക് കാണാവുന്നതും കാണാനാവാത്തതും ആയ എല്ലാ സംഭവങ്ങളും കൂടി ചേര്‍ന്നിട്ടുള്ള ഒരു മഹാസംഭവം ആണീ പ്രപഞ്ചം..
എന്നാലും ഇതെങ്ങനെ ഉണ്ടായി??
ബിഗ് ബാങ്ങ് തിയറി പറയുന്നത് ഒരു പോയിന്‍റില്‍ പ്രെഷര്‍ കൂടി നിന്നെന്നും അത് പിന്നെ അങ്ങ് പൊട്ടിത്തെറിച്ചു എന്നും ആണ്..
സ്വാഭാവികമായും ഒരു സംശയം...
പോയിന്റ് എന്നതിന്‍റെ അര്‍ഥം ചെറുത് എന്നത് തന്നെ ആണല്ലോ..
മറ്റൊന്നിനോട് താരതമ്മ്യം ചെയ്യുമ്പോള്‍ മാത്രം ആണ് ഒരു വസ്തുവിന് രൂപമോ വലുപ്പമോ ഉണ്ടാകുന്നത്.. അപ്പോള്‍ പ്രപഞ്ചഉല്‍പത്തിയില്‍ ഒരു ബിന്ദു ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയും..
ചെറുത് വലുത് ബിന്ദു എന്നതൊക്കെ വെറും മാനുഷിക സങ്കല്‍പ്പങ്ങള്‍ മാത്രം.
നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ നാം മനസ്സിലാക്കുന്ന മിഥ്യയല്ലേ ഈ പ്രപഞ്ചം..
ആത്യന്തികമായ സത്യത്തെ മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി ഒരിക്കലും ദൈവം ഒരു ജീവജാലങ്ങള്‍ക്കും കൊടുത്തിട്ടില്ല..
മനുഷ്യന്‍ തുറക്കുന്ന ഓരോ വാതിലിനും തുറക്കുന്നത് അനേകം അടഞ്ഞ വാതിലുകളിലെക്കാണ്. മനുഷ്യന്‍ കണ്ടെത്തുന്ന ഓരോ ചോദ്യങ്ങളും വിരല്‍ ചൂണ്ടുന്നത് അനേകം മറ്റ് ചോദ്യങ്ങളിലെക്കും..
വാഴ്വേ മായം വാഴ്വേ സത്യം..
വാഴ്വേ മായം വാഴ്വേ സത്യം..
നീ കാണുന്നതെന്തോ അതാണ് നിന്‍റെ ലോകം, നീ മനസ്സിലക്കുന്നതെന്തോ അതാണ് നിന്‍റെ പ്രപഞ്ചം. നീ കണ്ടെത്തുന്നതെന്തോ അതാണ് നിന്‍റെ സത്യം.
Wednesday, May 7, 2014
ഉണ്ണീശോക്ക് ഒരു കത്ത്...
ക്രിസ്മസിനോട് അനുബന്ധിച്ച് എല്ലാ പള്ളികളിലും നടത്തുന്ന ഒരു ഐറ്റം ആണ് ഉണ്ണീശോക്ക് കത്തെഴുതല്‍ മത്സരം..
അങ്ങനെ ആ സുദിനം എത്തി..
എല്ലാ അവന്മാരും അവള്മാരും ഭക്തി നിര്‍ഭരം ആയി പേപ്പറും പേനയും എടുക്കുന്നു... ഭവ്യതയോടെ എഴുത്ത് ആരംഭിക്കുന്നു...
നമ്മക്ക് മാത്രം ഒന്നും വരുന്നില്ല..
അപ്പുറത്തിരിക്കുന്ന ഫെലിക്സിന്‍റെ ഒന്ന് നോക്കിയാലോ..
എന്തേലും ഒരു ക്ലൂ കിട്ടിയാലോ.. രക്ഷ, ദൈവരാജ്യം, തുടങ്ങിയ വാക്കുകള്‍ കൂട്ടി എന്തോ കടുകട്ടി സാധനം ആണ് തട്ടി വിടുന്നത്.. ആ പോ...
എന്നാല്‍ പിന്നെ ഒരെണ്ണം അങ്ങ് താങ്ങിയേക്കാം , ഹല്ല പിന്നെ..
ഒന്ന് കുമ്പസരിച്ച നിര്‍വൃതിയോടെ എല്ലാ കുഞ്ഞാടുകളും തങ്ങളുടെ കത്തുകള്‍ തിരിച്ചെല്‍പിച്ചു...
അടുത്ത ഞായറാഴ്ച ആണ് ഫല പ്രഖ്യാപനം..
അച്ചന്‍ കുറച്ചു തിരഞ്ഞെടുക്കപ്പെട്ട കത്തുകളും ആയി ഞങ്ങളുടെ ക്ലാസ്സില്‍ എത്തി..
കത്തെഴുതല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നിങ്ങളുടെ ക്ലാസ്സിലെ ഒരു മിടുക്കന് ആണ് കിട്ടിയിരിക്കുന്നെ... എല്ലാവരുടെയും മുഖം വിടര്‍ന്നു..
കര്‍ത്താവേ ഇനി എനിക്കെങ്ങാനും ആണോ കിട്ടിയെക്കുന്നെ..
എന്‍റെ മനസ്സില്‍ പ്രതിക്ഷയുടെ ഒരു മലര്‍ വിടര്‍ന്നു..
ഞാന്‍ ഒന്ന് സൂക്ഷിച്ച് നോക്കി.. അതെ,, അത് തന്നെ.. എന്‍റെ കത്ത് അച്ചന്‍റെ കയ്യില്‍ കണ്ടു.. പക്ഷെ താഴെ ആണല്ലോ പിടിചെക്കുന്നെ...ഓ ഇനി ചിലപ്പോ പ്രോത്സാഹന സമ്മാനം ആയിരിക്കും കിട്ടിയത്..
അച്ചന്‍ അന്നൌന്‍സ് ചെയ്യാന്‍ തുടങ്ങി..
ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നത് നമ്മുടെ തോമാച്ചനാണ്..
അച്ചന്‍ കത്ത് വായിക്കാന്‍ തുടങ്ങി..
"സംപൂജ്യനായ ഉണ്ണിമിശിഹായെ..
രാജാക്കന്മാരുടെ രാജാവേ, നിനക്ക് ആയിരം സ്തോത്രങ്ങള്‍......... "
വായിച്ച് കഴിഞ്ഞപ്പോ ഒരു നൂറ്റമ്പത്തി മൂന്ന്‍ മണി ചൊല്ലിയ ക്ഷീണം ആയി അച്ചന്, ഞങ്ങളും തളര്‍ന്നു...
അതെഴുതിയ തോമാച്ചനും സ്തോത്രം ചൊല്ലി അച്ചന്‍ കത്ത് മടക്കി..
എന്നിട്ട് അല്‍പ്പം കടുപ്പത്തോടെ പറഞ്ഞു..
" വളരെ സംപൂജ്യമായ മറ്റൊരു കത്തും കൂടെ വായിക്കാന്‍ ഒണ്ട്.. ക്ലാസ്സിലെ മറ്റൊരു മിടുക്കന്‍ എഴുതിയതാണ്.."
അപ്പോഴത്തെ ആവേശത്തിന് എന്തൊക്കെയോ എഴുതിയെങ്കിലും അതിത്ര പണിയാകുമെന്നു നമ്മള്‍ വിചാരിച്ചില്ല..
അച്ചന്‍ കത്ത് വായിച്ച് തുടങ്ങി..
" എത്രയും സ്നേഹം നിറഞ്ഞ ഉണ്ണീശോ അറിയുന്നതിന്.. എന്നാ ഒണ്ട് വിശേഷങ്ങള്‍ ഒക്കെ.. അവിടെ തണുപ്പൊക്കെ എങ്ങനൊണ്ട്, കാലിത്തൊഴുത്തില്‍ ഹീറ്റര്‍ ഒന്നും ഇല്ലാത്തോണ്ട് വല്ല്യ ബുദ്ധിമുട്ടാരിക്കും അല്ല്യോ.. അപ്പനും അമ്മയും ഒക്കെ എന്നാ പറയുന്നു,, ഈ ഇടെ പരീക്ഷയുടെ കാര്യം പറഞ്ഞ് അമ്മക്ക് ഒരു നേര്‍ച്ച ഒക്കെ നെര്‍ന്നിട്ടോണ്ടാരുന്നു, കാര്യമായിട്ട് ഒന്ന് ഗൌനിക്കാന്‍ പ്രത്യേകം പറയണേ.. പിന്നെ പ്രത്യേകം ആയിട്ട് ഒരു കാര്യം പറയാന്‍ ഉണ്ട്.. ഈ ഇയിടെയായിട്ടു യൂദാശ്ലീഹായുടെ ഡിമാന്റ് ഇച്ചിരെ കൂടുന്നൊണ്ട്.. പുള്ളി ഇപ്പൊ അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥന്‍ ആണല്ലോ.. ഇടയ്ക്കിടെ കാണിക്കുന്ന അത്ഭുതപ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും ഭക്തരുടെ ഇടയില്‍ പഴയപോലെ മാര്‍ക്കെറ്റില്ല.. അത് കൊണ്ട് നീയും ഇതുപോലെ ഏതേലും ഡിപ്പാര്‍ട്ട്മെന്‍റ് ഏറ്റെടുക്കണം... ഉണ്ണിമിശിഹായോടോള്ള പ്രത്യേക സ്നേഹം കൊണ്ടാണ് ഞാന്‍ ഈ പറയുന്നത് കേട്ടോ.
പിന്നെ കഴിഞ്ഞ ആഴ്ച്ച ഗീവര്‍ഗ്ഗീസ് പുന്ന്യാളന് 3 കുര്‍ബാനക്കുള്ള പണം കൊടുത്തതില്‍ അമര്‍ഷം ഒന്നും വിചാരിക്കരുത് കേട്ടോ.. ശത്രുദോഷം പോലെ ഉള്ള വര്‍ക്കുകള്‍ പുള്ളി ഗംഭീരം ആയിട്ട് ചെയ്തു തരും..
ഈയിടെ ആയിട്ട് നിന്നെ വന്ന് കാണാത്തതില്‍ പരിഭവം കാണും എന്ന് എനിക്കറിയാം.. പരിഭവം തീര്‍ക്കാന്‍ ഞാന്‍ അങ്ങോട്ട് ഒന്നിറങ്ങുന്നൊണ്ട്.. അപ്പൊ എല്ലാം പറഞ്ഞ പൊലെ... സമയം തീര്‍ന്നത് കൊണ്ട് കത്ത് നിര്‍ത്തുന്നു..."
സണ്ടേ സ്കൂളിന് അന്നത്തോടെ ഒരു തീരുമാനം ആയി എന്ന് ഞാന്‍ മനസ്സില്‍ ആശ്വസിച്ചു.... പക്ഷെ അത് കൊണ്ടൊന്നും തീര്‍നില്ല... നരകത്തിലേക്ക് ടിക്കെറ്റ് കണ്‍ഫേം ആയ ഒരുത്തന്‍ എന്നോള്ള ഒരു നെയിം ബോര്‍ഡ് ഒഴിച്ച് വേറെ ഒന്നും സംഭവിച്ചില്ല...

ചില സണ്ടേസ്കൂള്‍ ഓര്‍മ്മകള്‍
റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ പിറന്നത് കൊണ്ട് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായിരുന്നു ഞായറാഴ്ചത്തെ വേദ പാഠ ക്ലാസ്സുകള്‍..ആഴ്ച മുഴുവന്‍ ഒള്ള പള്ളിക്കൂട പഠിത്തം കഴിഞ്ഞിട്ട് പണ്ടാരം അടങ്ങാന്‍ ഒരു വേദ പാഠം..
ഞായറാഴ്ച വേദ പാടത്തിനോട് കലിപ്പ് തോന്നാന്‍ ഒരു കാ
രണം കൂടെ ഒണ്ടു...
സാക്ഷാല്‍ ശക്തിമാന്‍ സീരിയല്‍ ഞായറാഴ്ച ആണ് സംപ്രേക്ഷണം..
അന്നൊക്കെ ദൈവം കര്‍ത്താവിനെക്കാള്‍ ആരാധന തോന്നിയിരുന്നത് ശക്തിമാനോടായിരുന്നു..
ശക്തിമാന്‍ ശെരിക്കും ഒരുകാര്യത്തില്‍ ഉപകാരപ്പെട്ടു..
അന്ന് ശക്തിമാന്‍ കണ്ടത് കൊണ്ട് ഹിന്ദി പഠിച്ചു..
സ്കൂള്‍ പരീക്ഷകളില്‍ വലിയ തരക്കേടില്ലാത്ത മാര്‍ക്ക് കിട്ടുവെങ്കിലും എന്താണെന്നറിയില്ല, വേദ പാഠ പരീക്ഷ ജയിക്കാന്‍ പോലും നമ്മളെ കൊണ്ട് പറ്റില്ല...
രക്ഷ, ദൈവരാജ്യം, കര്‍ത്താവ്, തിരുസഭ.. ഈ വാക്കുകളുടെ ആവര്‍ത്തന വിരസത കൊണ്ട് തല ചെകിടിപ്പിക്കുന്ന ഒരേര്‍പ്പാട് ആണ് ഈ സണ്ടേസ്കൂള്‍..
എന്നാ കാണിച്ചാലും ജയിക്കാന്‍ പറ്റത്തില്ല.. സ്കൂളില്‍ ആറാം ക്ലാസ്സില്‍ രണ്ടു വട്ടം തോറ്റ തെരേസ ഒക്കെ പുട്ട് പോലെ ജയിക്കുമ്പോ നമ്മള്‍ മാത്രം എന്തുകൊണ്ട് പരാജിതന്‍ ആയി എന്നതിന്‍റെ ലോജിക്ക് ഇത് വരെ പിടി കിട്ടിയിട്ടില്ല...
തട്ടി മുട്ടില്‍ ഏഴാം ക്ലാസ് വരെ കടന്നു കൂടി.. ഏഴാം ക്ലാസ്സിലെ വാദ്യാര്‍ ആളിച്ചിരെ മോടയാണ്..
പുള്ളിടെ കാര്‍ന്നോര്‍ നമ്മുടെ പറമ്പില്‍ പണ്ട് പണിയാന്‍ ഒക്കെ വന്നിരുന്നതാണ്..
അതിന്‍റെ കോമ്പ്ലക്സ് ആണോ എന്നറിയില്ല, പുള്ളി പണി തൊടങ്ങി..
ഇടി വെട്ടിയവന്‍റെ തലയില്‍ തേങ്ങ വീണു എന്ന അവസ്ഥ ആയി എന്‍റെത്.. ഒന്നാമത്തെ ഒരു കോപ്പും അറിയില്ല.. പിന്നെ അറ്റന്‍റന്‍സും ഇല്ല.. അപ്പൊ പുള്ളി പണിയും കൂടെ തുടങ്ങിയാലോ...
അങ്ങനെ എല്ലാ പരീക്ഷകളിലും നിലം തൊടാതെ പൊട്ടിയപ്പോള്‍ ഏഴാം ക്ലാസ്സില്‍ ഒരു തീരുമാനം ആയപോലെ ആയി..
ഒരു ദിവസം വാദ്യാരുടെ ബോറന്‍ ക്ലാസ്സിനിടെ അറിയാതെ ഒന്ന് ഉറങ്ങിപ്പോയി...
അതില്‍ തെറ്റ് പറയാന്‍ ഒക്കില്ല കേട്ടോ.. അതുക്കൂട്ട് ബോറിംഗ് ...
എന്ന് വച്ച് തലക്കിട്ട് അടിക്കാന്‍ പാടുണ്ടോ...
പുള്ളി എന്‍റെ തലക്കിട്ട് ബുക്ക് വച്ച് ഒറ്റ അടി..
പെട്ടെന്നാണ് ബോധം വീണത്.. വേദനയും അതോടൊപ്പം നാണക്കേടും..
എന്തായാലും ആ സംഭവത്തോടെ നമ്മള്‍ പ്രസ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു..
അടുത്ത ആഴ്ച മുതല്‍ നമ്മള്‍ വീട്ടിലിരുപ്പ് തുടങ്ങി.. അപ്പൊ ദാണ്ടേ കിടക്കുന്നു അടുത്ത പൊല്ലാപ്പ്..
കന്ന്യാസ്ത്രിമാരും അച്ചനും ഒക്കെ വീട്ടില്‍..
എങ്ങനേലും തിരിച്ച് വരണം പോലും.. പെണ്ണ് കേട്ടണേല്‍ സര്‍ട്ടിഫിക്കറ്റ് വേണം പോലും...
ആദ്യത്തെ ഭീഷണി വിലപ്പോകുന്നില്ല എന്നായപ്പോള്‍ അപേക്ഷ ആയി..
ഇവിടെ പഠിക്കാന്‍ ബുദ്ധിമുട്ടാണേല്‍ കത്തിട്രല്‍ പള്ളില്‍ പോയി പഠിക്കാന്‍ ഉള്ള അവസരം തരാം എന്ന്.. അതും വിത്ത് പ്രമോഷന്‍... എന്നാ പിന്നെ ചെല്ലെടാ.. എന്ന് അപ്പനും കൂടെ പറഞ്ഞപ്പോ നമ്മള്‍ വീണ്ടും ആപ്പില്‍ ആയി..
വലിയ പള്ളിയിലേക്ക് നമ്മള്‍ വീണ്ടും... മടുക്ക് മടുക്കെ.....
മഴയുടെ വരവ്
2:26 AM
No comments
മഴയോട് പ്രേമം തോന്നാത്തവര്‍ ആരും തന്നെ കാണില്ല..
മഴ തന്നെ ഒരു പ്രേമം അല്ലേ..
അന്നും ഇന്നും മഴയ്ക്ക് ഒരേ ഭാവം തന്നെ.. അല്ലെങ്കിലും മനുഷ്യന്‍ അല്ലേ മാറുന്നത് , പ്രകൃതിക്ക് എന്നും സ്ഥായിയായ ഭാവം തന്നെ..
ദൂരെയെങ്ങോ പെയ്തു തുടങ്ങിയതിന്‍റെ വിളിച്ച് പറയലായിട്ട് ഒരു കുളിര്‍ കാറ്റടിക്കുമ്പോള്‍ അറിയാതെ മനസ്സൊന്നു തണുക്കുന്നു..
മേലെ പതുക്കെ ഇരുണ്ട് തുടങ്ങിയിട്ടുണ്ട് കൂടെ മുഴക്കങ്ങളും ... സ്വര്‍ഗ്ഗത്തിന്‍റെ തട്ടിന്‍ പുറത്ത് ദൈവം തേങ്ങ പെറുക്കി ഇടുന്നതാനെന്നാ പണ്ട് അമ്മച്ചി പറഞ്ഞ് തന്നിട്ടുള്ളത്..

കണ്ണാടിയുറുമ്പ് യൂണിവേഴ്സിറ്റി
പാലായിടെ പുണ്ണ്യ പുരാതനമായ കണ്ണാടിയുറുമ്പ് സ്കൂളില്‍ ആണ് എന്‍റെ ഊപ്പി സ്കൂള്‍ വരെയുള്ള വിദ്യാഭ്യാസം നടന്നത്.. ഒരുപാട് മഹാരഥന്മാരെ വളര്‍ത്തി വിട്ട സ്കൂള്‍ എന്നൊക്കെ ആണ് ഇച്ചിരി പഴയ ആള്‍ക്കാര്‍ പറയുന്നേ.. എന്നതാണേലും ഞാന്‍ പഠിച്ച കാലത്തും മഹാരഥന്‍മാര്‍ക്ക് കുറവൊന്നും ഇല്ലാരുന്നു.. പലരും അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും വച്ച് തന്നെ പ്ലേസ്മെന്‍റു മേടിച്ചു... വര്‍ക്ക്ഷോപ്പ് പണിയും മൈക്കാട് പണിയും ഒക്കെ ആണെങ്കിലും ഒരു സ്ഥിര വരുമാനം എന്താണേലും ആയി.. കൂട്ടത്തില്‍ മൊണ്ണകള്‍ ആയോണ്ടായിരിക്കാം ഞങ്ങള്‍ കുറച്ചു പേര്‍ക്ക് പ്ലേസ്മെന്‍റു ഒന്നും കിട്ടിയില്ല..
വീട്ടില്‍ ശല്ല്യം മൂത്തത് കൊണ്ടായിരിക്കാം പ്രായം തികയുന്നതിന് മുന്നേ തന്നെ നമ്മള്‍ നേഴ്സറി സ്കൂളില്‍ എത്തി.. ദേഷ്യം വന്നാല്‍ എന്തും വലിച്ചെറിയുന്ന ഒരു ചൂടത്തി കന്ന്യാസ്ത്രി ആയിരുന്നു ടീച്ചര്‍.. ഒ
ന്ന് രണ്ട് വട്ടം എന്‍റെ കറിപ്പാത്രം വലിച്ചെറിഞ്ഞിട്ടുണ്ട്.. തുറക്കാന്‍ കൊടുത്തപ്പോ കറി ദേഹത്ത് വീണു പോലും.. പിന്നേ കെട്ടാത്തത്തിന്‍റെ ഫ്രസ്ട്രെഷന്‍ ആയിരിക്കും എന്ന് കരുതി നമ്മള്‍ ശെമിച്ച് വിട്ടു.. ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പ്രായം തികയാത്തോണ്ട് 2 വര്‍ക്ഷം അവിടെ തന്നെ തുടര്‍ന്നു..
എന്താണെന്ന് അറിയില്ല.. ക്ലാസ്സില്‍ പഠിക്കാന്‍ ഇരുന്ന ഓര്‍മ്മകള്‍ ഒന്നും മനസ്സില്‍ ഇല്ല.. സ്കൂള്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ വരുന്നത് പോകുന്ന വഴിയെ വീടുകളില്‍ കേറി ഉള്ള ചാമ്പങ്ങ പറിക്കലും മാങ്ങ പറിക്കലും, പുളി പെറുക്കലും, പിന്നെ കുറെ തല്ല് പിടുത്തവും ഒക്കെ ആണ്...

Wednesday, April 16, 2014
My Curriculum Vitae
Proffession:- Instrumentation Engineer(Design and Commissioning)
Ø Kerala State Electricity Board, Kerala, India. May 2010 – April 2011
INDUSTRIAL
SKILL SET:
Ø PLC Programming (Unitronics-Visilogic,Renu-Flexisoft
AB-RS Logix 500, Siemens-Step7)
Ø Application development in SCADA &
HMI (Movicon X2, In Touch, I-fix, Flexisoft, Renu,Vision HMI).
Ø Electrical drawing & Panel
Designing (Autocad, Draftsight)
Ø Static and dynamic weighing systems,
Batching systems
Ø Programming and settings in various
industrial controllers
Ø Variable Frequency Drives, Relay logic
Ø Familiar with P&I Diagram, Hook up
diagram, GA drawing, Process Flow Diagram and field instruments
Ø Various communication protocols (RS
232, Modbus, Canbus, Profibus)
WORK
EXPERIENCE:
Ø MIDAS Autosoft Pvt Ltd,Pune. -Currently
working
(Design
and Commissioning Engineer)
- PLC Based fly-ash
handling system design at Adani Power Ltd, Rajastan(Vision 570)
- PLC Based Batching
system commissioning
ü MSP Sponge Iron Ltd
Raigarh, Chhattisgarh (Micrologics 1400 PLC, Movicon X2 Scada, Flexisoft HMI)
- PLC based Weigh Feeder
design and commissioning
ü Calcinated clay feeding
system at EICL Trivandrum, Kerala (Vision 350 PLC)
ü Flour feeding at Eminence
Equipments Pune, Maharashtra(Vision 570 PLC)
ü Furnace feeding system at
Nalwa Steel & Power Ltd Raigar, Chatthisgarh (Vision 570,Siemens s7 350, Profibus)
ü Proportional coal feeding
system at MSP Coaks Jharsuguda, Chatthisgarh (Vision 570, Canbus)
- PLC based food packing
system design and commissioning
ü Bounvita handling system
at WARANA Malted Food Kolhapur, Maharashtra (Vision 570 PLC)
- Digital Weighing
Controller with LFD installation
ü Mukand steels Hosapet,
Karnataka (MA 10 Controller)
Ø EDAC Automation limited, Chennai.
May 2011- June 2012
( Instrumentation
Project Engineer )
·
Diesel Hydrotreater Project ( Erection and Commissioning ) at
HPCL Vishakhapatnam refinery
ü Diesel Hydrotreater plant
ü Hydrogen Generation Unit
Ø Kerala State Electricity Board, Kerala, India. May 2010 – April 2011
(Assistant Engineer)
- 220KV Substation,
Erattupetta
Academic Projects:
Minor Project: Metal
Detector – The metal detector, which is used for security purposes, has the
capability to detect metal at a close range of about 2 inches and also detects
strong magnetic fields.
Major Project: GPS based vehicle tracking system and
collision detection- The project was implemented with the simultaneous usage
of two technologies namely GPS and GSM and has a very wide range of application
in the various fields such as vehicle tracking, commodity tracking, theft
detection, collision detection etc.
SEMINAR
CONDUCTED:
·
Nanorobots in advanced medical
applications.
·
Nano optical IC.
IT SKILL SET:
Language c, Ladder logic
Software
Packages MS- Office, MS Excel, MAT Lab,
Adobe Photoshop,
Operating
systems Windows (XP, Vista ,
7)
AREAS
OF INTEREST
- PLC
Programming
- Industrial
Automation
- Areas of interest include all
science related things. Especially physics related studies on photonics,
classical physics, gravity related mysteries, new developments in nano
technology, researches for new energy resources, researches on
superconductivity, nano optical circuits etc.
- Developed a concept on robotics to
replace electric motors with Human analogous muscular system so that the power consumption for the
robotic movements will be reduced and the torque generated can be also increased
- Software-Photoshop,
MS office-07,Excel-07, Audacity, Express PCB
- Electronic
Devices --
Semiconductors, Transistors, diodes, Rectifiers and Filters, PCB
fabrication
- Microcontroller
– 8051
- Microprocessor -- 8085,
8086
ACHIEVEMENTS & EXTRA
CURRICULAR:
·
Both executive committee member and judges committee head of inter-college fest samasya’09.
·
‘Kalaprathibha’ in
sub-district level.
·
Achieved many prizes in inter
school and inter college fests.
LANGUAGES KNOWN:
LANGUAGE
|
UNDERSTAND
|
SPEAK
|
WRITE/READ
|
ENGLISH
|
YES
|
YES
|
YES
|
HINDI
|
YES
|
YES
|
YES
|
MALAYALAM
|
YES
|
YES
|
YES
|
TAMIL
|
YES
|
YES
|
NO
|
TELUGU
|
YES
|
YES
|
NO
|
Personal Details:
·
Name
: SANJAY ZACHARIAS
·
Date of Birth
: 08-JAN-1989
·
Nationality :
Indian
·
Gender
: Male
·
Marital Status
: Married
·
Hobbies
: Singing, Listening music,
blogging, stamp collection.
·
Passport No : H4809608
Permanent Address : KIZHAKKAYIL
(HOUSE)
PALA
P.O, 12TH MILE
KOTTAYAM
(DIST)
KERALA
PIN 686575
Present Address : MIDAS Autosoft Pvt Ltd,
3rd
floor R Square, warje
Opp. Atul Nagar, Mumbai Pune
Bypass
Subscribe to:
Posts (Atom)