Thursday, May 8, 2014

എന്തോന്നാണീ പ്രപഞ്ചം....

അന്തം ഇല്ലാത്ത എന്തേലും ചിന്തിക്കണം എന്നോള്ളവര്‍ക്ക് വളരെ പ്രയോജനകരമായ ഒരു വിഷയം ആണീ പ്രപഞ്ചം...
ശെരിക്കും ഈ പ്രപഞ്ചം എന്ന് പറഞ്ഞാല്‍ എന്താണ് സംഭവം... നമുക്ക് കാണാവുന്നതും കാണാനാവാത്തതും ആയ എല്ലാ സംഭവങ്ങളും കൂടി ചേര്‍ന്നിട്ടുള്ള ഒരു മഹാസംഭവം ആണീ പ്രപഞ്ചം..
എന്നാലും ഇതെങ്ങനെ ഉണ്ടായി??
ബിഗ്‌ ബാങ്ങ് തിയറി പറയുന്നത് ഒരു പോയിന്‍റില്‍ പ്രെഷര്‍ കൂടി നിന്നെന്നും അത് പിന്നെ അങ്ങ് പൊട്ടിത്തെറിച്ചു എന്നും ആണ്..
സ്വാഭാവികമായും ഒരു സംശയം...  
പോയിന്റ്‌ എന്നതിന്‍റെ അര്‍ഥം ചെറുത് എന്നത് തന്നെ ആണല്ലോ..
മറ്റൊന്നിനോട് താരതമ്മ്യം ചെയ്യുമ്പോള്‍ മാത്രം ആണ് ഒരു വസ്തുവിന് രൂപമോ വലുപ്പമോ ഉണ്ടാകുന്നത്.. അപ്പോള്‍ പ്രപഞ്ചഉല്‍പത്തിയില്‍ ഒരു ബിന്ദു ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയും.. 
ചെറുത്‌ വലുത് ബിന്ദു എന്നതൊക്കെ വെറും മാനുഷിക സങ്കല്‍പ്പങ്ങള്‍ മാത്രം. 
നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ നാം മനസ്സിലാക്കുന്ന മിഥ്യയല്ലേ ഈ പ്രപഞ്ചം..
ആത്യന്തികമായ സത്യത്തെ മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി ഒരിക്കലും ദൈവം ഒരു ജീവജാലങ്ങള്‍ക്കും കൊടുത്തിട്ടില്ല..
മനുഷ്യന്‍ തുറക്കുന്ന ഓരോ വാതിലിനും തുറക്കുന്നത് അനേകം അടഞ്ഞ വാതിലുകളിലെക്കാണ്. മനുഷ്യന്‍ കണ്ടെത്തുന്ന ഓരോ ചോദ്യങ്ങളും വിരല്‍ ചൂണ്ടുന്നത് അനേകം മറ്റ് ചോദ്യങ്ങളിലെക്കും..
വാഴ്വേ മായം വാഴ്വേ സത്യം..
നീ കാണുന്നതെന്തോ അതാണ്‌ നിന്‍റെ ലോകം, നീ മനസ്സിലക്കുന്നതെന്തോ അതാണ്‌ നിന്‍റെ പ്രപഞ്ചം. നീ കണ്ടെത്തുന്നതെന്തോ അതാണ്‌ നിന്‍റെ സത്യം.

0 comments:

Post a Comment